നയന്‍താരയ്ക്കെതിരെ ആരോപണവുമായി നടി മംമ്ത മോഹന്‍ദാസ്

Advertisement

നയന്‍താരയ്ക്കെതിരെ ആരോപണവുമായി നടി മംമ്ത മോഹന്‍ദാസ്. രജനികാന്ത് നായകനായ ഒരു സിനിമയിലെ ഗാനരംഗത്ത് നിന്ന് നയന്‍താര ഇടപെട്ട് തന്നെ നീക്കം ചെയ്തു എന്ന് മംമ്ത പറയുന്നു. പേരെടുത്ത് പറയാതെയാണ് നടിയുടെ ആരോപണം. രജനികാന്തിനെ നായകനാക്കി പി. വാസു സംവിധാനം ചെയ്ത ചിത്രമാണ് കുസേലന്‍. ചിത്രത്തിലെ ഒരു ഗാനരംഗത്ത് നയന്‍താരയാണ് രജനികാന്തിന് ഒപ്പം അഭിനയിക്കുന്നത്. അതേ ഗാനരംഗത്ത് തന്നെയും അഭിനയിക്കാന്‍ വിളിച്ചിരുന്നതായി മംമ്ത മോഹന്‍ദാസ് പറയുന്നു.
‘നയന്‍താരയ്ക്കൊപ്പം ഗാനരംഗത്ത് മുഴുവനായി എന്നെയും വേണമെന്നായിരുന്നു അവര്‍ പറഞ്ഞിരുന്നത്. അത് പ്രകാരം മൂന്ന് നാല് ദിവസം ഷൂട്ട് ചെയ്തു. എന്നാല്‍ പാട്ട് റിലീസ് ആയപ്പോള്‍ അതില്‍ എന്നെ കാണാനില്ല. പാട്ടിന്റെ അവസാന ഭാഗത്ത് എന്റെ തല മാത്രം കാണാം. അങ്ങനെ തന്നെ പൂര്‍ണമായും ഒഴിവാക്കുന്നതായി ആരും തന്നെ അറിയിച്ചില്ല.
എന്നാല്‍ പിന്നീട് ആണ് ഞാന്‍ അറിഞ്ഞത്, ആ ഗാനരംഗത്ത് അഭിനയിച്ച മറ്റൊരു പ്രധാന നടി ഇടപെട്ടാണ് എന്നെ ഒഴിവാക്കിയത് എന്ന്. എന്നെയും ഈ ഗാനരംഗത്ത് ഉള്‍പ്പെടുത്തിയാല്‍ അവര്‍ ഷൂട്ടിങിന് വരില്ല എന്ന് അണിയറ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി. മറ്റൊരു നടി കൂടെ ആ ഗാനരംഗത്ത് വന്നാല്‍ തന്റെ സ്‌ക്രീന്‍ സ്പേസ് പോകും എന്നാണത്രെ അവര്‍ പറഞ്ഞത്. അത് കരിയറിന്റെ തുടക്കകാലത്ത് തന്നെ ഏറ്റവും വേദനിപ്പിച്ച അനുഭവം ആണ്’, മംമ്ത പറയുന്നു.