മലയാളികളുടെ ജാനകിയമ്മക്ക് ഇന്ന് എണ്‍പത്തി അഞ്ചാം പിറന്നാള്‍

Advertisement

പ്രിയഗായിക എസ്.ജാനകിക്ക് ഇന്ന് എണ്‍പത്തി അഞ്ചാം പിറന്നാള്‍. ജാനകിയുടെ പാട്ട് കേള്‍ക്കാത്ത ഒരു ദിവസം പോലുമില്ല സംഗീതപ്രേമികള്‍ക്ക്. എസ്.ജാനകിയെന്ന പേരില്ലാതെ ഇന്ത്യന്‍ സിനിമാസംഗീത ചരിത്രം പൂര്‍ണമാകില്ല. 18 ഓളം ഭാഷകളില്‍ പാടിയ ജാനകി, നിത്യഹരിതഗാനങ്ങളിലൂടെ തെന്നിന്ത്യയുടെ സ്വന്തം പാട്ടുകാരിയായി മാറി. വര്‍ഷങ്ങളായി മലയാളികളുടെ ഹൃദയത്തില്‍ നിറഞ്ഞുനില്‍ക്കുന്ന സ്വരമാധുരി. ഉച്ചാരണശുദ്ധികൊണ്ടും ആലാപനമികവുകൊണ്ടും മനോഹരമായ പാട്ടുകളിലൂടെ വിസ്മയിപ്പിക്കുന്ന സര്‍ഗസാന്നിധ്യം. ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെ വ്യത്യസ്ത ഭാഷകളില്‍ എത്രയോ പാട്ടുകള്‍ നമുക്ക് സമ്മാനിച്ചു മലയാളികളുടെ ജാനകിയമ്മ എന്ന എസ്.ജാനകി.
ഓള്‍ ഇന്ത്യ റേഡിയോയില്‍ ലളിതഗാനമത്സരത്തിലൂടെയാണ് എസ്. ജാനകി സംഗീതലോകത്തേക്ക് ചുവടുവച്ചത്. 1957ല്‍ ‘വിധിയിന്‍ വിളയാട്ട്’ എന്ന തമിഴ് സിനിമയിലൂടെ പിന്നണിഗാനരംഗത്തെത്തിയ ജാനകി, പിന്നീട് സംഗീതപ്രേമികള്‍ക്കായി സംഭാവന ചെയ്തത് തന്റെ സംഗീതജീവിതത്തിന്റെ ആറ് പതിറ്റാണ്ടാണ്. 1957-ല്‍ പുറത്തിറങ്ങിയ ‘മിന്നുന്നതെല്ലാം പൊന്നല്ല’ എന്ന ചിത്രത്തിലെ ‘ഇരുള്‍ മൂടുകയോ എന്‍ വാഴ്വില്‍…’ എന്ന ഗാനത്തിലൂടെയാണ് ജാനകിയമ്മ മലയാളത്തിലേക്കെത്തുന്നത്. പിന്നീടിങ്ങോട്ട് മലയാളികളുടെ ഹൃദയത്തെ സ്പര്‍ശിച്ച ഒട്ടനവധി ഗാനങ്ങള്‍ക്ക് ജാനകി സ്വരമാകുകയായിരുന്നു. മുന്‍ഗാമികളെയും പിന്‍ഗാമികളെയും ഒരു പോലെ വിസ്മയിപ്പിച്ചു ജാനകിയുടെ നാദപ്രപഞ്ചം. പ്രായം തൊടാത്ത നാദത്തെ പുതിയ തലമുറയും ആഘോഷിച്ചു. സ്വരം നന്നാകുമ്പോള്‍ പാട്ടുനിര്‍ത്താനുളള തീരുമാനം ധൈര്യത്തോടെ പ്രഖ്യാപിച്ചത് 78-ാംം വയസ്സിലാണ്. നാല് ദേശീയ അവാര്‍ഡുകളും 41 സംസ്ഥാന ചലച്ചിത്ര ബഹുമതികളും നേടിയ ജാനകി, ഏറെ വൈകിയെത്തിയ പദ്മഭൂഷണ്‍ നിരസിച്ചുകൊണ്ട് പറഞ്ഞു…. ബഹുമതികള്‍ എന്നെ പ്രലോഭിപ്പിച്ചിട്ടില്ല…..

Advertisement