മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ജപ്പാനില്‍ കുടുംബത്തിനൊപ്പം അവധി ആഘോഷിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഭാര്യ സുചിത്രയ്‌ക്കൊപ്പം ചെറിപ്പൂക്കള്‍ക്കിടയില്‍ നില്‍ക്കുന്നതാണ് ചിത്രം.
ചെറിപൂക്കള്‍ക്ക് കീഴില്‍ ജീവിച്ചിരിക്കുന്നത് എന്തൊരു വൈചിത്ര്യമാണ് എന്ന കൊബയാഷി ഇസ്സയുടെ വാക്കുകള്‍ക്കൊപ്പമാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ജപ്പാനിലെ ഹിരോഷിമ പാര്‍ക്കില്‍ നിന്നും പകര്‍ത്തിയതാണ് ചിത്രം. നിരവധി ആരാധകരാണ് ചിത്രത്തിന് താഴെ കമന്റുമായി എത്തിയത്.
ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമുള്ള മലൈക്കോട്ടൈ വാലിബന്റെ ആദ്യ ഘട്ട ഷൂട്ടിങ് പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് മോഹന്‍ലാല്‍ അവധിക്കാലം ആഘോഷിക്കാന്‍ പുറപ്പെട്ടത്.