പ്രളയ ദിനങ്ങളുടെ ഭീകരതയെ തുറന്നു കാണിക്കുന്ന ‘2018 എവരിവണ്‍ ഈസ് എ ഹീറോ’

Advertisement

2018ലെ-മഹാപ്രളയം മലയാളി ഒരിക്കലും മറക്കാനിടയില്ല. പ്രളയ ദിനങ്ങളുടെ ഭീകരതയെയും തുടര്‍ന്നുണ്ടായ മനുഷ്യാവസ്ഥയെയും യഥാര്‍ഥ്യ ബോധത്തോടെ ജനങ്ങള്‍ക്ക് മുന്നിലെത്തിക്കുകയാണ് ‘2018 എവരിവണ്‍ ഈസ് എ ഹീറോ’ എന്ന സിനിമ. ജൂഡ് ആന്റണി ജോസഫ് ഒരുക്കുന്ന സിനിമയുടെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. വമ്പന്‍ താരനിരയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പ്രതീക്ഷയും ആകാംഷയും ഒരുപോലെ സമ്മാനിക്കുന്നതാണ്.
‘ഇടുക്കി അണക്കെട്ട് അല്‍പ്പസമയത്തിനകം തുറക്കും’, എന്ന ടെലിവിഷന്‍ വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ തുടങ്ങുന്ന ട്രെയിലര്‍ പ്രളയത്തെയും അതിന്റെ കെടുതീകളെയും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുകയാണ്.
കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, അപര്‍ണ്ണ ബാലമുരളി, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, ഇന്ദ്രന്‍സ്, ലാല്‍, തന്‍വി റാം, രഞ്ജി പണിക്കര്‍, അജു വര്‍ഗ്ഗീസ്, ശിവദ, വിനിതാ കോശി. സുധീഷ്, സിദ്ദിഖ്, ജാഫര്‍ ഇടുക്കി, ജിബിന്‍ ഗോപിനാഥ്, ഡോക്ടര്‍ റോണി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വേണു കുന്നപ്പള്ളി, സി കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Advertisement