കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു ശേഷം തിരിച്ചുവരവിന്റെ പാതയില്‍ ബാല

Advertisement

കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു ശേഷം ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന്റെ പാതയിലാണ് നടന്‍ ബാല. ബാലയ്ക്കൊപ്പം താങ്ങും തണലുമായി ഭാര്യ എലിസബത്ത് ഉദയനുമുണ്ട്. എലിസബത്ത് തന്റെ യൂട്യൂബ് ചാനലില്‍ ബാലയുമൊന്നിച്ചുള്ള വീഡിയോ പങ്കുവച്ചിരുന്നു. ഇതിപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
കരള്‍രോഗത്തെത്തുടര്‍ന്ന് കഴിഞ്ഞ മാസമാണ് ബാലയെ എറണാകുളത്തെ അമൃത ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തത്. പിന്നീട് കരള്‍മാറ്റ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. ബാലയ്ക്കുവേണ്ടി കരള്‍ പകുത്ത് നല്‍കാന്‍ നിരവധിപ്പേരാണ് മുന്നോട്ട് വന്നത്. അതില്‍നിന്ന് ഒരു ദാതാവിനെ കണ്ടെത്തുകയായിരുന്നു.

Advertisement