ഇൻസ്റ്റാഗ്രാമിൽ വിവാഹ വാർഷിക ഫോട്ടോ പങ്കുവച്ച് ശാലിനി… അജിത്തിനെ ചേർത്ത് പിടിച്ചു നിൽക്കുന്ന ചിത്രം വൈറൽ

Advertisement

ശാലിനി, ഇൻസ്റ്റാ​ഗ്രാമിൽ നടനും ഭർത്താവുമായ അജിത്തിനെ ചേർത്ത് പിടിച്ച് നിൽക്കുന്ന ചിത്രം പങ്കുവച്ചത് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.
ഇന്നലെയായിരുന്നു ഇവരുടെ 23-ാം വിവാഹ വാർഷികം. വാർഷിക ദിനത്തിൽ ശാലിനി പങ്കുവെച്ച ഈ ചിത്രം ആരാധകരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്. ’23 വർഷങ്ങൾ’ എന്ന ക്യാപ്‌ഷനോടെയാണ് നടി ചിത്രം പങ്കുവെച്ചിരിക്കുന്നത്.
ഇതിനോടകം മൂന്ന് ലക്ഷത്തിലധികം ആളുകളാണ് ചിത്രം ലൈക്ക് ചെയ്‌തത്. നിരവധി ആരാധകർ ചിത്രത്തിന് താഴെ താരങ്ങൾക്ക് വിവാഹ വാർഷികാശംസകൾ അറിയിച്ചു.
അടുത്തിടെയാണ് ശാലിനി ഇൻസ്റ്റാ​ഗ്രാമിൽ അക്കൗണ്ട് തുടങ്ങിയത്. 2000 ഏപ്രിൽ 24നായിരുന്നു ഇവരുവരുടെയും വിവാഹം. 

Advertisement