സാമന്തയ്ക്ക് പിറന്നാള്‍ സമ്മാനമായി ക്ഷേത്രം പണിത് ആരാധകന്. ആന്ധ്രാപ്രദേശിലാണ് സാമന്തയുടെ പേരില്‍ ക്ഷേത്രം ഒരുങ്ങുന്നത്. നാളെ സാമന്തയുടെ 36-ാം ജന്മദിനം ആഘോഷിക്കാനിരിക്കുന്ന ദിവസം തന്നെ ക്ഷേത്രം തുറക്കുമെന്നാണ് ആരാധകന് പറയുന്നത്.
സാമന്തയുടെ രൂപത്തിലുള്ള സ്വര്‍ണ നിറമുള്ള പ്രതിഷ്ഠയാണ് ക്ഷേത്രത്തില്‍ സ്ഥാപിക്കുന്നത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സാമന്തയുടെതായി ഏറ്റവും ഒടുവില്‍ തിയേറ്ററിലെത്തിയ ‘ശാകുന്തളം’ എന്ന ചിത്രമാണ് ക്ഷേത്രം പണിയാന്‍ തനിക്ക് പ്രചോദനമായത് എന്നാണ് ആരാധകന് പറയുന്നത്.
താന്‍ ഇന്നുവരെ സാമന്തയെ നേരിട്ട് കണ്ടിട്ടില്ല പക്ഷേ, അവരുടെ സിനിമ ഇഷ്ടമാണ്. അത് മാത്രമല്ല അവരെ മൊത്തത്തില്‍ തനിക്ക് ഇഷ്ടമാണെന്നും ഇയാള്‍ പറയുന്നു. സാമന്ത ചെയ്യുന്ന കാരുണ്യ പ്രവര്‍ത്തികള്‍ തന്നെ ആകര്‍ഷിക്കാറുണ്ടെന്നും ഇയാള്‍ പറയുന്നുണ്ട്.
സ്വന്തം വീട്ടിലാണ് ആരാധകന് സാമന്തയുടെ കൂറ്റന്‍ പ്രതിമ ഒരുക്കിയത്. നിലവില്‍ താരത്തിന്റെ തലയുടെ ഭാഗമാണ് നിര്‍മിച്ചിരിക്കുന്നത്. സാമന്തയ്ക്കുള്ള തന്റെ പിറന്നാള്‍ സമ്മാനമാണിതെന്നാണ് ഇയാള്‍ പറയുന്നത്. നയന്‍താര, ഹണി റോസ് എന്നിവരുടെ പേരിലും തെന്നിന്ത്യയില്‍ ക്ഷേത്രങ്ങള്‍ പണിതത് വാര്‍ത്തയായിരുന്നു.