ആക്ഷന്‍ ഹീറോ ബിജുവിന്റെ രണ്ടാ ഭാഗം; നിങ്ങള്‍ക്കും അഭിനയിക്കാം….

Advertisement

നിവിന്‍ പോളിയെ കേന്ദ്ര കഥാപാത്രമാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ഹിറ്റ് ചിത്രം ആക്ഷന്‍ ഹീറോ ബിജുവിന്റെ രണ്ടാ ഭാഗം ഒരുങ്ങുകയാണ്. ചിത്രത്തില്‍ ജൂനിയര്‍ കഥാപാത്രങ്ങളുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആദ്യ ഭാഗത്തിലേതു പോലെ കഴിവുറ്റ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ സിനിമയിലേക്ക് കൊണ്ടുവരാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം. അതിന്റെ ഭാഗമായി ചിത്രത്തിലേക്ക് ഓഡിഷന് ക്ഷണിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
വിവിധ കഥാപാത്രങ്ങള്‍ക്കായി ജൂനിയര്‍ ആര്‍ടിസ്റ്റുകളായി അഭിനയിച്ച് പരിചയം ഉള്ളവരില്‍ നിന്ന് അണിയറപ്രവര്‍ത്തകര്‍ നേരിട്ടാണ് ഓഡിഷന്‍ നടത്തുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വൈറ്റിലയില്‍ നിന്ന് പാലാരിവട്ടം പോകുന്ന ഹൈവേയുടെ സമീപത്തുള്ള, ഗീതാഞ്ജലി ജങ്ഷനിലെ പക്കാ പക്കാ ഫിലിംസിന്റെ ഓഫിസിലാണ് ഓഡിഷന്‍ നടന്നു വരുന്നത്.
നാടകപ്രവര്‍ത്തകരും മിമിക്രി കലാകാരന്മാരും ഉള്‍പ്പെടെ നിരവധി പേര്‍ ഓഡിഷനില്‍ പങ്കെടുക്കുന്നുണ്ട്. മെയ് 1, 2 ,3 തിയതികളില്‍ വീണ്ടും അതേ സ്റ്റുഡിയോയില്‍ വച്ച് ഓഡിഷന്‍ ഉണ്ടായിരിക്കും.
ഗസറ്റഡ് ഓഫിസര്‍ കഥാപാത്രമാവാന്‍ 48-55 വയസ്സുള്ള പുരുഷനില്‍ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്. ഒഴുക്കോടെ ഇംഗ്ലിഷ് സംസാരിക്കാന്‍ കഴിയുന്നവരായിരിക്കണം. 18-24 വയസ്സ് പ്രായമുള്ള ഫ്രീക്ക് ലുക്കുള്ള ആണ്‍കുട്ടികള്‍. 20- 30 വയസ് പ്രായമുള്ള സ്ത്രീകഥാപാത്രങ്ങള്‍. 30നും 40നും ഇടയിലുള്ള പുരുഷ സ്ത്രീ അഭിനേതാക്കള്‍ എന്നിവരെയാണ് തേടുന്നത്.