കാന്താരയുടെ രണ്ടാം ഭാഗം; പഞ്ജുരുളി ദൈവയുടെ അനുഗ്രഹം തേടി ഋഷഭ് ഷെട്ടി

Advertisement

കാന്താരയുടെ രണ്ടാം ഭാഗത്തിന് മുന്നോടിയായി പഞ്ജുരുളി ദൈവയുടെ അനുഗ്രഹം തേടാന്‍ എത്തിയ ഋഷഭ് ഷെട്ടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. ഭൂത കോല ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിന്റെ വിഡിയോ താരം തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ഋഷഭ് ഷെട്ടിയുടെ അടുത്തെത്തി പഞ്ജുരുളി ദൈവ അനുഗ്രഹിക്കുന്നതും വിഡിയോയില്‍ കാണാം. നിങ്ങള്‍ പ്രകൃതിക്ക് കീഴടങ്ങുകയും ജീവിതത്തില്‍ വിജയവും സ്വാതന്ത്ര്യവും നിങ്ങള്‍ക്ക് നല്‍കിയ ദൈവത്തെ ആരാധിക്കുകയും വേണം എന്ന കുറിപ്പിലാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഋഷഭ് ഷെട്ടിക്കൊപ്പം കാന്താര ടീമും ഉണ്ടായിരുന്നു. കാന്താരയുടെ നൂറാം ദിവസമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. ഇപ്പോള്‍ കണ്ടത് രണ്ടാം ഭാഗമാണെന്നും ആദ്യ ഭാഗമാണ് വരാനിരിക്കുന്നതെന്നും ഋഷഭ് ഷെട്ടി പ്രഖ്യാപിച്ചിരുന്നു.