തകർപ്പൻ ചുവടുകളുമായി ഇസഹാക്ക്, ഒപ്പം കുഞ്ചാക്കോ ബോബനും, വിഡിയോ

Advertisement

മകൻ ഇസഹാക്കിന്റെ ക്യൂട്ട് നൃത്ത വിഡിയോ പങ്കുവച്ച് നടൻ കുഞ്ചാക്കോ ബോബൻ. ലോക നൃത്തദിനത്തോടനുബന്ധിച്ചാണ് സ്പെഷൽ വിഡിയോയുമായി നടൻ എത്തിയത്. ‘എല്ലാവർക്കും നൃത്ത ദിനാശംസകൾ. ലോകത്തെ നിങ്ങളുടെ വേദിയാക്കി മാറ്റുക’ എന്നാണ് വിഡിയോ പങ്കിട്ട് കുഞ്ചാക്കോ ബോബൻ കുറിച്ചത്.

ഇസഹാക്കിന്റെ തകർപ്പൻ പ്രകടനമാണ് വിഡിയോയിൽ കാണാനാവുക. കുഞ്ചാക്കോ ബോബനും താളം പിടിച്ച് ഒപ്പമുണ്ട്. സ്റ്റൈലിഷ് ലുക്കിലുള്ള ഇസഹാക്കിന്റെ വിഡിയോ ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധ നേടിക്കഴിഞ്ഞു. ‘അപ്പന്റെയല്ലേ മോൻ, എങ്ങനെ ഡാൻസ് ചെയ്യാതിരിക്കും’ എന്നാണ് ആരാധകരുടെ രസകരമായ പ്രതികരണം.

സാനിയ ഇയ്യപ്പൻ, ദർശന രാജേന്ദ്രൻ, ആൻ അഗസ്റ്റിൻ, അനുമോൾ, രമേഷ് പിഷാരടി, വീണ നായർ, ദീപ്തി സതി തുടങ്ങി പ്രമുഖർ ഉൾപ്പെടെയുള്ളവർ വിഡിയോയ്ക്കു കമന്റുമായി എത്തിയിട്ടുണ്ട്. ഇസഹാക്കിന് സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകരാണുള്ളത്.

https://www.instagram.com/p/CrnFLUZgeGw/?utm_source=ig_embed&utm_campaign=embed_video_watch_again