മാളവിക കൃഷ്ണദാസും തേജസും വിവാഹിതരായി

Advertisement

കൊച്ചി: മലയാളികൾക്ക് പ്രിയപ്പെട്ട മാളവിക കൃഷ്ണദാസും തേജസും വിവാഹിതരായി. കൊച്ചി എളമക്കര ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ‌ വച്ച് അത്യാഢംബരമായാണ് ചടങ്ങുകൾ നടന്നത്.

ഇരുവർക്കും ആശംസകൾ നേരാനായി ‌സിനിമാ സീരിയൽ ലോകത്തെ നിരവധി പേരെത്തി. റിയാലിറ്റി ഷോയിലൂടെയുള്ള ബന്ധമാണ് ഇരുവരെയും ഒന്നിപ്പിച്ചത്. എന്നാൽ തങ്ങളുടേത് പ്രണയ വിവാഹമല്ലെന്ന് മാളവിക നേരത്തെ വ്യക്തമാക്കിയിരുന്നു.

ചുവപ്പു സാരിയിൽ പരമ്പരാഗത ഡിസൈനിലുള്ള സ്വർണ ആഭരണങ്ങളണിഞ്ഞ് അതിമനോഹരിയായാണ് മാളവിക വിവാഹത്തിനൊരുങ്ങിയത്. വിവാഹ വിശേഷങ്ങളെല്ലാം തന്നെ മാളവിക സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഹൽദി ദിനത്തിലെയും റിസപ്ഷന്റെയുമെല്ലാം വിഡിയോ സോഷ്യൽ മീഡിയയിൽ ട്രെന്റിങ്ങായിരുന്നു.

അഭിനയത്തിനോടൊപ്പം നൃത്തത്തിനും പ്രാധാന്യം നൽകുന്ന മാളവിക നിരവധി ഡാൻസ് റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്. ഇരുവരും ഒന്നിച്ച് കുഞ്ചാക്കോ ബോബൻ നായകനായ ‘തട്ടിൻ പുറത്ത് അച്ചുതൻ’ എന്ന സിനിമയിലും അഭിനയിച്ചിരുന്നു.