മാളവികയും തേജസും വിവാഹിതരായി

Advertisement

മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്തിരുന്ന ‘നായികാ നായകന്‍’ റിയാലിറ്റി ഷോയിലൂടെ ജനശ്രദ്ധ നേടിയ നടിയും നര്‍ത്തകിയുമായ മാളവിക കൃഷ്ണദാസും നടന്‍ തേജസും വിവാഹിതരായി. എറണാകുളം എളമക്കര ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചായിരുന്നു വിവാഹം.
മിനിസ്‌ക്രീനിലെയും ബിഗ്സ്‌ക്രീനിലെയും ഒട്ടേറെ പേര്‍ ചടങ്ങില്‍ പങ്കെടുത്തു. റിയാലിറ്റി ഷോയിലൂടെ കണ്ടുമുട്ടിയ ഇരുവരും സൗഹൃദത്തില്‍ ആവുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും തങ്ങളുടെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ടായിരുന്നു. ഇപ്പോഴിതാ ഇരുവരുടെയും വിവാഹത്തിന്റെ ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആയിരുന്നു ഇരുവരും വിവാഹിതരാകുന്നുവെന്ന വിവരം മാളവിക തന്റെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. എന്നാല്‍ തങ്ങളുടെത് പ്രണയവിവാഹം അല്ലെന്നും രണ്ടു പേരുടെയും വീട്ടുകാര്‍ തീരുമാനിച്ച കല്ല്യാണമാണ് ഇതെന്നും ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞിരുന്നു.

Advertisement