‘2018, എവരിവണ്‍ ഈസ് എ ഹീറോ’ നാളെ തിയേറ്ററുകളില്‍

Advertisement

2018-ല്‍ കേരളം സാക്ഷ്യം വഹിച്ച പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘2018, എവരിവണ്‍ ഈസ് എ ഹീറോ’. നാളെ ചിത്രം തിയേറ്ററുകളില്‍ എത്തും. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി, ശിവദ നായര്‍, തന്‍വി റാം, ഗൗതമി നായര്‍ തുടങ്ങിയവരാന് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
2018ലെ കനത്ത മഴയുടെയും ദുരിതാശ്വാസ കാംപിന്റെയും ദൃശ്യങ്ങള്‍ ഉള്‍പ്പടെ പ്രളയകാലത്ത് കേരളത്തിലെ ജനങ്ങള്‍ നേരിട്ട പ്രശ്‌നങ്ങളും അനുഭവിച്ച മാനസിക സംഘര്‍ഷങ്ങളുമാന് സിനിമ ചര്‍ച്ച ചെയ്യുന്നത്. ഇന്ദ്രന്‍സ്, ലാല്‍, നരേന്‍, അജു വര്‍ഗീസ്, കലൈയരസന്‍, ജനാര്‍ദ്ദനന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കള്‍. ‘കാവ്യാ ഫിലിംസ്’, ‘പി കെ പ്രൈം പ്രൊഡക്ഷന്‍സ് ‘എന്നിവയുടെ ബാനറില്‍ വേണു കുന്നപ്പള്ളി, സി കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അഖില്‍ പി ധര്‍മജനും ജൂഡ് ആന്റണി ജോസ്ഫും ചേര്‍ന്നാണ് ചിത്രത്തിനായി തിരക്കഥ രചിച്ചിരിക്കുന്നത്.

Advertisement