ആകാംഷ നിറയ്ക്കുന്ന രംഗങ്ങളുമായി രജനികാന്തും മോഹന്‍ലാലും ഒന്നിക്കുന്ന ജയിലറിന്റെ അനൗണ്‍സ്മെന്റ് വീഡിയോ

Advertisement

രജനികാന്ത് നായകാനാകുന്ന ഏറ്റവും പുതിയ ചിത്രമായ ‘ജയിലര്‍’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് കൊണ്ടുള്ള അനൗണ്‍സ്മെന്റ് വീഡിയോ പുറത്ത്. രജനികാന്തിനൊപ്പം മോഹന്‍ലാലും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. റിലീസ് വിവരം പങ്കുവെച്ചുകൊണ്ടുള്ള ചിത്രത്തിന്റെ വീഡിയോയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ഓഗസ്റ്റ് 10-ന് ചിത്രം ലോകമെമ്പാടുമായി തിയറ്ററുകളില്‍ എത്തും. വിന്റേജ് ലുക്കിലെത്തുന്ന മോഹന്‍ ലാലിനെയും മാസ് ലുക്കിലെത്തുന്ന രജനികാന്തിനെയും വീഡിയോയില്‍ കാണാം. ഇതിനോടകം നിരവധി ആളുകളാണ് വീഡിയോ കണ്ടത്.
നെല്‍സണ്‍ ദിലീപ് കുമാറിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമാണ് ജയിലര്‍. രജനികാന്തിനൊപ്പം മോഹന്‍ലാലും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിനായി മലയാളി ആരാധകരും ആവേശത്തൊടെയും ആകാംഷയോടെയും കാത്തിരിക്കുകയാണ്. രമ്യാ കൃഷ്ണനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. പടയപ്പ എന്ന ചിത്രത്തിന് ശേഷം രജനികാന്തും രമ്യാ കൃഷ്ണനും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ‘മുത്തുവേല്‍ പാണ്ഡ്യന്‍’ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ രജനികാന്തിന്റെ വരവ്.