അരിക്കൊമ്പന്റെ കഥ സിനിമയാകുന്നു

Advertisement

തന്റെ വാസസ്ഥലത്തു നിന്നും മാറ്റിപാര്‍പ്പിക്കേണ്ടി വന്ന അരികൊമ്പന്റെ ജീവിതം സിനിമയാകുന്നു. സാജിദ് യാഹിയയാണ് സംവിധാനം. സുഹൈല്‍. എം. കോയയുടേത് ആണ് കഥ. ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സിന്റെയും ബാനറില്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.
അരിക്കൊമ്പനെ വാസ സ്ഥലത്തു നിന്ന് മാറ്റിയതില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ആ അരിക്കൊമ്പന്റെ ജീവിതം ചലച്ചിത്രമാകുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് സിനിമാസ്വാദകരും അണിയറപ്രവര്‍ത്തകരും.
എന്‍. എം. ബാദുഷ, ഷിനോയ് മാത്യു, രാജന്‍ ചിറയില്‍,മഞ്ജു ബാദുഷ, നീതു ഷിനോയ്, പ്രിജിന്‍ ജെ പി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തിന്റെ താര നിര്‍ണ്ണയം പുരോഗമിച്ചു വരികയാണ്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ച് കൊണ്ടാണ് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് ആനകളാണ് പോസ്റ്ററിലുളളത്. ഇതിനോടകം പോസ്റ്റര്‍ വൈറലായിട്ടുണ്ട്.

Advertisement