നടി അപൂര്‍വ്വ ബോസ് വിവാഹിതയായി

Advertisement

നടി അപൂര്‍വ്വ ബോസ് വിവാഹിതയായി. ധിമന്‍ തലപത്രയാണ് വരന്‍. രജിസ്റ്റര്‍ വിവാഹമാണ് കഴിഞ്ഞത്. കൊച്ചിയിലെ ഗ്രാന്റ് ഹയാത്തില്‍ വച്ചായിരുന്നു ചടങ്ങുകള്‍. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് സന്തോഷവാര്‍ത്ത പങ്കുവച്ചത്.
ഔദ്യോഗികമായി ഒന്നായി എന്ന അടിക്കുറിപ്പിലാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്. ആഘോഷപൂര്‍വം നവംബറില്‍ വിവാഹമുണ്ടാകുമെന്നും താരം വ്യക്തമാക്കി.
ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് വിവാഹനിശ്ചയം കഴിഞ്ഞത്. കൊച്ചി സ്വദേശിയായണ് അപൂര്‍വ്വ. മലര്‍വാടി ആര്‍ട്സ് ക്ലബ്, പ്രണയം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

Advertisement