പ്രേക്ഷകപ്രശംസ നേടി പാൻ ഇന്ത്യൻ സിനിമ സിന്ദൂരം

Advertisement

ശിവബാലാജി, ധർമ്മ മഹേഷ്, ബ്രിഗഡ സാഗ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന പാൻ ഇന്ത്യൻ ചിത്രം ” സിന്ദൂരം” ആമസോൺ പ്രൈമിൽ പ്രേക്ഷക പ്രശംസ നേടി സ്ട്രീമിംഗ് തുടരുന്നു. തീയേറ്ററുകളെ ഇളക്കിമറിച്ച ചിത്രം തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായാണ് ഒരുക്കിയിരിക്കുന്നത്. നക്സൽ പ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ഹൃദ്യമായൊരു പ്രണയകഥയാണ് സിന്ദൂരം.

പെത്തണ്ടർമാരുടെയും ജന്മിമാരുടെയും പോരാട്ടം ശ്രീരാമഗിരി ഏജൻസി പ്രദേശത്തുകാർക്ക് തീരാതലവേദനയാണ്. അതിനെ ചൊല്ലിയാണ് സിംഗണ്ണദളിന്റെ സമരവും. ആ പോരാട്ടത്തിന് ശാശ്വത പരിഹാരം കാണാനാണ് സിരിഷ റെഡിയുടെ വരവ്. അവളോടൊപ്പം അവളുടെ കോളേജ് സുഹൃത്ത് രവിയുമുണ്ട്. രവി ഒരു നക്സലൈറ്റ് ഇൻഫോർമറായിരുന്നു. അവിടെ നടന്ന ജില്ലാ പഞ്ചായത്ത് ഇലക്ഷന്റെ ഭാഗമായി ജ്യേഷ്ഠൻ ഈശ്വരയ്യ മരിച്ചതിനാൽ സിരിഷയ്ക്ക് ആ ഇലക്ഷനിൽ മത്സരിക്കേണ്ടി വരുന്നു. എന്നാൽ അവൾ മത്സരിക്കുന്നത് സിംഗണ്ണദളിന് ഇഷ്ടമല്ല. തുടർന്ന് സിംഹപ്പട സിരിഷയെ എന്തു ചെയ്തു? സിംഹപ്പടയ്ക്കതിരെ രവി ചെയ്തത് എന്താണ്? ഈശ്വരയ്യയുടെ മരണത്തിനു പിന്നിലാരാണ്? ഉദ്വേഗജനകമായ മുഹൂർത്തങ്ങളിലൂടെയാണ് സിന്ദൂരത്തിന്റെ തുടർയാത്ര.

പ്രവീൺറെഡി ജംഗ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ശ്യാം തുമ്മലപ്പള്ളിയാണ്. കിഷോർ ശ്രീകൃഷ്ണയും എം സുബ്ബറെഡിയും ചേർന്ന് രചന നിർവ്വഹിച്ച ചിത്രത്തിന് ദൃശ്യഭാഷ ഒരുക്കിയിരിക്കുന്നത് കേശവയാണ്. ഹൃദ്യമായ പാട്ടുകൾ ചിത്രത്തിന്റെ ഹൈലൈറ്റാണ്. ഗൗര ഹരിയാണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. അജയ് തുണ്ടത്തിലാണ് ചിത്രത്തിന്റെ പി ആർ ഓ .

Advertisement