മഹാഭാരത ഇതിഹാസത്തെ ചലച്ചിത്രമാക്കി മാറ്റുവാനുള്ള തന്റെ സ്വപ്‌നം പങ്കുവച്ച് സംവിധായകന്‍ എസ്.എസ് രാജമൗലി. അടുത്തിടെ നടന്ന ഒരു പരിപാടിയിലാണ് തന്റെ സ്വപ്‌ന പദ്ധതിയായ മഹാഭാരതത്തെ കുറിച്ച് അദ്ദേഹം വ്യക്തമാക്കിയത്.
രാജ്യത്ത് നിലവിലുള്ള മഹാഭാരതത്തിന്റെ എല്ലാ പതിപ്പുകളും സമഗ്രമായി പഠിച്ചതിന് ശേഷമായിരിക്കും ചിത്രം ഒരുങ്ങുക എന്നും ഇതിന് മാത്രമായി ഏകദേശം ഒരു വര്‍ഷമെടുക്കുമെന്നും രാജമൗലി പറഞ്ഞു.
ചിത്രം 10 ഭാഗങ്ങളുള്ള സീരീസ് ആയിട്ടായിരിക്കും ഒരുങ്ങുക എന്നും അദ്ദേഹം അറിയിച്ചു. ‘ഞാന്‍ നിര്‍മ്മിക്കുന്ന ഓരോ സിനിമയില്‍ നിന്നും പുതിയ പാഠങ്ങള്‍ ഞാന്‍ പഠിക്കുകയാണ്, ഓരോ ചിത്രവും തന്റെ സ്വപ്‌ന പദ്ധതിയായ മഹാഭാരതിലേക്കുള്ള ചുവടുവയ്പ്പാണ്’, രാജമൗലി പറയുന്നു. തിരക്കഥ എഴുതി പൂര്‍ത്തിയാക്കിയതിന് ശേഷമേ ഏത് കഥാപാത്രത്തെ ആര് ചെയ്യും എന്നുള്ളത് തീരുമാനിക്കാനാകൂ എന്നും രാജമൗലി അറിയിച്ചു.
തന്റെ മഹാഭാരത്തിലെ കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ ഇതുവരെ കണ്ടതില്‍ നിന്നും വായിച്ചതില്‍ നിന്നും വ്യത്യസ്തരായിരിക്കും എന്നും അദ്ദേഹം പറഞ്ഞിരുന്നു. കഥയില്‍ വ്യത്യാസങ്ങളുണ്ടാകില്ലെങ്കിലും കഥാപാത്രങ്ങള്‍ക്ക് കൂടുതല്‍ ആഴം ഉണ്ടായിരിക്കും എന്നും രാജമൗലി പറഞ്ഞു. പ്രേക്ഷകരും ഏറെ പ്രതീക്ഷയോടെയാണ് രാജമൗലിയുടെ വാക്കുകളെ സ്വീകരിച്ചിരിക്കുന്നത്.