ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലീം ഫെസ്റ്റിവലില്‍ മികച്ച ചിത്രമായി തരുണ്‍ മൂര്‍ത്തിയുടെ സൗദി വെള്ളക്ക തെരഞ്ഞെടുത്തു. മികച്ച പ്രേക്ഷക-നിരൂപക പ്രശംസ നേടിയ ചിത്രം ഇതിനോടകം നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. തരുണ്‍ മൂര്‍ത്തി രചനയും സംവിധാനവും ചെയ്ത ചിത്രം ഉര്‍വ്വശി തിയറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനനാണ് നിര്‍മിച്ചിരിക്കുന്നത്.
ഐഎഫ്എഫ്‌ഐ ഇന്ത്യന്‍ പനോരമ, ചെന്നൈ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ഗോവ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ (ഐസിഎഫ്ടി യുനെസ്‌കോ ഗാന്ധി മെഡല്‍ അവാര്‍ഡ് കോംപറ്റീഷന്‍), പൂനെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ധാക്ക ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേള എന്നീ ചലച്ചിത്ര മേളകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കോടതി വിധിയില്‍ വരുന്ന കാലതാമസവും അതിനെ ചുറ്റിപ്പറ്റിയുള്ള മനുഷ്യരുടെയും കഥയാണ് സൗദി വെള്ളക്കയുടെ ഇതിവൃത്തം.
Home Lifestyle Entertainment ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലീം ഫെസ്റ്റിവലില്‍ മികച്ച ചിത്രമായി ‘സൗദി വെള്ളക്ക’