ആയിരം കണ്ണുമായി കാത്തിരുന്ന സുരേഷും, സുമലത ടീച്ചറും ഒന്നിക്കുന്നു; സേവ് ദി ഡേറ്റ് പുറത്ത്, പക്ഷേ സര്‍പ്രൈസ് ഉണ്ട്

Advertisement

‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലൂടെ ആരാധകരുടെ മനംകവര്‍ന്ന കഥാപാത്രങ്ങളാണ് സുരേഷും, സുമലത ടീച്ചറും. ഇരുവരുടെയും പ്രണയം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. രാജേഷ് മാധവനും നടി ചിത്ര നായരുമാണ് ഈ കഥാപാത്രങ്ങളായി എത്തിയത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ഇവരുടെ സേവ് ദി ഡേറ്റ് വിഡിയോ ആണ്.
അലോഷിയുടെ ആദംസ് ആലപിച്ച ചൂണ്ടലാണ് ചുണ്ടിലാണ് എന്ന ഗാനത്തിന് ചുവടുവയ്ക്കുന്ന താരങ്ങളെയാണ് വിഡിയോയില്‍ കാണുന്നത്. ഇറ്റ്‌സ് ഒഫീഷ്യല്‍ എന്ന അടിക്കുറിപ്പിലാണ് രാജേഷ് മാധവന്‍ വിഡിയോ പങ്കുവച്ചത്. മെയ് 29ന് വിവാഹിതരാകുന്നുവെന്നും വിഡിയോയില്‍ പറഞ്ഞിരുന്നു. അതിനു പിന്നാലെ ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ചുകൊണ്ട് നിരവധി പേര്‍ എത്തി. എന്നാല്‍ ഇത് സിനിമാ പ്രമോഷന്‍ വിഡിയോയാണെന്നാണ് സൂചന.
സുരേഷ്, സുമലത ടീച്ചര്‍ എന്നീ കഥാപാത്രങ്ങളെ വച്ച് രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയ്ക്കു വേണ്ടിയാണ് വിഡിയോ ഒരുക്കിയത്. ‘ആയിരം കണ്ണുമായി’ എന്നാകും സിനിമയുടെ ടൈറ്റില്‍. ‘ന്നാ താന്‍ കേസ് കൊട്’എന്ന ചിത്രത്തിലെ സുരേഷിന്റെ ഓട്ടോയുടെ പേരാണ് ‘ആയിരം കണ്ണുമായി’.

സേവ് ദി ഡേറ്റ് വിഡിയോയിൽ നിന്ന്

https://www.facebook.com/100002544412934/videos/1689918294787803/