‘ദൃശ്യം’ ഒരുങ്ങുന്നു ഇനി കൊറിയന്‍ ഭാഷയില്‍

Advertisement

മോഹന്‍ലാല്‍-ജീത്തു ജോസഫ് കോമ്പോയില്‍ എത്തി സൂപ്പര്‍ ഹിറ്റായി മാറി ആറ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിട്ടുള്ള ചിത്രമാണ് ‘ദൃശ്യം’. ചിത്രത്തിന് ഏഴാമതൊരു റീമേക്ക് കൂടി വരികയാണ്. കൊറിയന്‍ ഭാഷയില്‍ ദൃശ്യം ഒരുങ്ങുന്നുവെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
കാന്‍ ഫിലിം ഫെസ്റ്റിവലില്‍വച്ചായിരുന്നു ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നത്. ‘പാരസൈറ്റ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സോങ് കാങ് ഹോയായിരിക്കും ചിത്രത്തിലെ നായകന്‍. ദൃശ്യം, ദൃശ്യം 2 എന്നീ രണ്ട് ചിത്രങ്ങളും റീമേക്ക് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആദ്യമായാണ് ഒരു ഇന്ത്യന്‍ ചിത്രം കൊറിയന്‍ ഭാഷയിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നത്. ദൃശ്യം ഫ്രാഞ്ചൈസിയുടെ ഹിന്ദി റീമേക്ക് നിര്‍മ്മാതാക്കളായ പനോരമ സ്റ്റുഡിയോസും തെക്കന്‍ കൊറിയയില്‍ നിന്നുള്ള ആന്തോളജി സ്റ്റുഡിയോസും ചേര്‍ന്നുള്ള ഇന്തോ- കൊറിയന്‍ സംയുക്ത നിര്‍മ്മാണ സംരംഭമായിരിക്കും ചിത്രം.

Advertisement