മലയാള സിനിമയിലെ യുവനായികയാണ് അഹാന കൃഷ്ണ. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന കുഞ്ഞ് വലിയ വിശേഷങ്ങൾ ജനശ്രദ്ധനേടാറുണ്ട്. പലപ്പോഴും പ്രേക്ഷകരുടെ ഇഷ്ടത്തോടൊപ്പം തന്നെ വിമർശനങ്ങളും അഹാന ഫേസ് ചെയ്യാറുണ്ട്. പലപ്പോഴും തന്റെ നിലപാടുകൾ തുറന്നുപറയാൻ മടികാണിക്കാത്ത ആളുകൂടിയാണ് അഹാന. ഇപ്പോഴിതാ തുല്യ അവകാശങ്ങൾ നൽകിയാണ് തന്നെയും സഹോദരിമാരെയും മാതാപിതാക്കൾ വളർത്തിയതെന്ന് പറയുകയാണ് അഹാന.
“ഒരു പെൺകുട്ടി ആയതുകൊണ്ട് ഞാൻ ഒരിക്കലും ഒന്നിനും താഴെയല്ലെന്നാണ് വിശ്വസിക്കുന്നത്. അതിനർത്ഥം പരുഷന്മാരെ ഇഷടമല്ല എന്നല്ല. നമ്മൾ എല്ലാവരും തുല്യരാണന്നാണ് എന്നെയും എൻറെ സഹോദരിമാരെയും പഠിപ്പിച്ചിരിക്കുന്നത്. അച്ഛൻ മരിച്ചാൽ ഞങ്ങൾ ആരെങ്കിലും വേണം ചടങ്ങുകൾ ചെയ്യാൻ, അല്ലാതെ ഞങ്ങളുടെ ഭർത്താക്കന്മാരല്ല ഇത് ചെയ്യേണ്ടതെന്ന് അച്ഛൻ ഞങ്ങളോട് ചെറുപ്പത്തിൽ താമാശയ്ക്ക് പറയുമായിരുന്നു. ഞങ്ങളോട് ഒരിക്കലും പെൺകുട്ടിയായത് കൊണ്ട് എന്തെങ്കിലും കാര്യങ്ങൾ ചെയ്യരുതെന്ന് ആരും പറഞ്ഞിട്ടില്ല. ഞങ്ങൾ വളർന്നത് അല്ലാ അവകാശങ്ങളും തുല്യമായിട്ടുള്ള ചുറ്റുപാടിലാണ്. വീട്ടിൽ ഒന്നിനും പ്രത്യേകം ജെൻഡൻ റോൾ ഉണ്ടായിരുന്നില്ല. എല്ലാ കാര്യങ്ങളും എല്ലാവരും ചെയ്യണം. അച്ഛന്റെ പ്രിയപ്പെട്ട വിനോദമായിരുന്നു ഞങ്ങളെ മരത്തിൽ കയറ്റിക്കുക എന്നത്. എനിക്ക് പൊതുവെ അതിഷ്ടമില്ലെങ്കിലും അച്ഛൻ ഞങ്ങളെ എല്ലാവരെയും മരത്തിൽ കയറ്റിക്കും.ഇക്വാലിറ്റിയിലാണ് ഞങ്ങൾ വളർന്നത്. അത് ഞങ്ങളുടെ ചിന്തയെ ഒക്കെ സ്വാധീനിച്ചിട്ടുണ്ട്”, എന്ന് അഹാന പറയുന്നു.
അതേസമയം, ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചു വന്നിരിക്കുകയാണ് അഹാന. ഷൈൻ ടോം ചാക്കോ നായകനായി എത്തിയ അടിയിലൂടെയാണ് താരം തിരിച്ചുവരവ് നടത്തിയത്. ‘ലില്ലി’, ‘അന്വേഷണം’ എന്നീ ചിത്രങ്ങൾക്കു ശേഷം പ്രശോഭ് വിജയൻറെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണിത്. ഫായിസ് സിദ്ധിഖാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഗോവിന്ദ് വസന്ത ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നു. ദുൽഖർ നിർമിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ‘വരനെ ആവശ്യമുണ്ട്’, ‘മണിയറയിലെ അശോകൻ’, ‘കുറുപ്പ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം വേഫെറർ ഫിലിംസ് പ്രഖ്യാപിച്ച ചിത്രമാണിത്. അടുത്തിടെ റിലീസ് ചെയ്ത ചിത്രം പ്രേക്ഷക പ്രശംസ നേടിയിരുന്നു.