‘വരന്റെ മുഖം ഒളിപ്പിക്കുന്നത് എന്തിന്?’, വിമർശനങ്ങൾക്ക് മറുപടിയുമായി നടി അമേയ

Advertisement

നടിയും മോഡലുമായ അമേയ മാത്യു തന്റെ പ്രതിശ്രുത വരനുമായി മോതിരം കൈമാറിയതിന്റെ ഫോട്ടോകൾ സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ചിരുന്നു. എന്നാൽ വരന്റെ മുഖം വെളിപ്പെടുത്താതെയായിരുന്നു ഫോട്ടോ അമേയ പുറത്തുവിട്ടത്. ഇത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഇപ്പോഴിതാ അമേയ വിമർശനങ്ങൾക്ക് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ്

മുഖം കാണിക്കാൻ ആത്മവിശ്വാസം ഇല്ലാതെ ഒളിപ്പിച്ച് വയ്‍ക്കുന്നത് എന്തിനാണ് എന്നായിരുന്നു വിമർശനം. അത്രയ്‍ക്ക് ലോക ചുന്ദരൻ ആണോയെന്നായിരുന്നു ഫോട്ടോ പങ്കുവെച്ചപ്പോൾ സാമൂഹ്യ മാധ്യമത്തിൽ വന്ന ഒരു പ്രതികരണം. ഞാൻ എനിക്ക് ഇഷ്‍ടം ഉള്ളപ്പോൾ മുഖം വെളിപ്പെടുത്തും ഇതിൽ നിങ്ങൾക്ക് എന്ത് കാര്യം എന്നായിരുന്നു വിമർശനത്തിന് അമേയ മറുപടി എഴുതിയത്. വിമർശനങ്ങൾക്ക് അമേയ മാത്യു പിന്നീട് വിശദമായ മറുപടിയും എഴുതി.

എന്റെ ഭാവി വരന്റെ മുഖം കാണിക്കാത്തത് എന്തേയെന്ന് ചോദിച്ച് ഒരുപാട് പേർ രംഗത്ത് എത്തുന്നുണ്ട് എന്നും അമേയ മാത്യു വ്യക്തമാക്കി. ഒരു സർപ്രൈസായി അത് വെളിപ്പെടുത്താനാണ് താൻ ആഗ്രഹിക്കുന്നത്. വളരെ സന്തോഷത്തോടെ ഫോട്ടോ പങ്കുവയ്‍ക്കുമ്പോൾ ആളുകൾക്ക് ഇത്ര പ്രശ്‍നം എന്തിനാണ്. തന്റ സ്വകാര്യത മാനിക്കണമെന്നും അമേയ മാത്യു അഭ്യർഥിക്കുന്നു.

‘ദ പ്രീസ്റ്റെ’ന്ന ചിത്രമാണ് അമേയയുടേതായി ഒടുവിൽ പ്രദർശനത്തിന് എത്തിയത്. മമ്മൂട്ടി നായകനായി ചിത്രത്തിൽ ‘ആനി’യെന്ന കഥാപാത്രമായിട്ടായിരുന്നു അമേയ എത്തിയത്. ജോഫിൻ ടി ചാക്കോയായിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. മോശമല്ലാത്ത പ്രതികരണം ചിത്രത്തിന് നേടാനായിരുന്നു. മോഡലായും തിളങ്ങുന്ന താരമായ അമേയയുടെ ഫോട്ടോകൾ തരംഗമായി മാറാറുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ വളരെ സജീവമായ താരവുമാണ് അമേയ. എന്തായാലും അമേയയുടെ വിവാഹം എപ്പോഴായിരിക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് നടിയുടെ ആരാധകർ.

Advertisement