മുംബൈ. നടന്‍ ആശിഷ് വിദ്യാര്‍ത്ഥിയെ അറിയില്ലേ, സിഐഡി മൂസയില്‍ അക്രമികളുടെ കൂട്ടുകാരനായ പൊലീസ് ഓഫിസര്‍ ഗൗരിശങ്കര്‍,ചെസില്‍ ദിലീപിനെ പിന്തുടരുന്ന പൊലീസ് ഓഫീസര്‍ സ്വാമിനാഥന്‍ ഈ രണ്ടുവേഷം മതി മലയാളിക്ക്ആശിഷിനെ തിരിച്ചറിയാന്‍. 60-ാം വയസില്‍ വീണ്ടും വിവാഹം കഴിച്ചിരിക്കുകയാണ് ആശിഷ്. അസമില്‍ നിന്നുള്ള രുപാലി ബറുവയാണ് വധു.
ദേശീയ അവാര്‍ഡ് ജേതാവായ ആശിഷിന്റെ രണ്ടാം വിവാഹമാണിത്. നേരത്തെ മുന്‍കാല നടി ശകുന്തള ബറുവയുടെ മകള്‍ രജോഷി ബറുവയുമായി ഇദ്ദേഹം വിവാഹിതനായിരുന്നു. ആശിഷ് വിദ്യാര്‍ഥിയുടെ ഇപ്പോഴുള്ള ഭാര്യ രുപാലി ഗുവാഹത്തി സ്വദേശിയാണ്. കൊല്‍ക്കത്തയില്‍ ഫാഷന്‍ സ്റ്റോര്‍ നടത്തുകയാണിവര്‍.
ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹത്തിന് ശേഷം ആശിഷും രൂപാലിയും ചേര്‍ന്ന് റിസപ്ഷനും നടത്തി.
വിവാഹം ലളിതമായ ചടങ്ങായിരിക്കണമെന്ന് രണ്ട് പേര്‍ക്കും നിര്‍ബന്ധമുണ്ടായിരുന്നുവെന്ന് രൂപാലി പറഞ്ഞു. സ്‌ക്രീനില്‍ വില്ലനാണെങ്കിലും ജീവിതത്തില്‍ ആശിഷ് നല്ല മനുഷ്യനാണെന്നും അതാണ് തന്നെ അദ്ദേഹത്തിലേയ്ക്ക് അടുപ്പിച്ചതെന്നും രൂപാലി കൂട്ടിച്ചേര്‍ത്തു.
ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഇംഗ്ലീഷ്, ഒഡിയ, മറാഠി, ബംഗാളി എന്നീ ഭാഷകളില്‍ ആശിഷ് വിദ്യാര്‍ത്ഥി അഭിനയിച്ചിട്ടുണ്ട്. നടി ശകുന്തള ബറുവയുടെ മകള്‍ രാജോഷി ബറുവയെയാണ് അദ്ദേഹം നേരത്തെ വിവാഹം കഴിച്ചത്. ഇതിനോടകം തന്നെ 11 ഭാഷകളിലായി 300ലധികം സിനിമകളില്‍ ആശിഷ് വിദ്യാര്‍ത്ഥി അഭിനയിച്ചു കഴിഞ്ഞു. 1995-ല്‍ തന്റെ ആദ്യ ചിത്രമായ ദ്രോഹ്കാലിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് അദ്ദേഹം സ്വന്തമാക്കി.