ഇനി സിനിമയിലും നാടകത്തിലും കൂടുതൽ സജീവമാകും;‘ജോബ്’ അവസാനിപ്പിച്ച് ജോബി

Advertisement

തിരുവനന്തപുരം: മൂന്നു പതിറ്റാണ്ടിലേറെ സിനിമയിലും സീരിയലിലും സജീവമായ ജോബി ഈ മാസം 31ന് സർവീസിൽ നിന്നും വിരമിക്കും. സ്റ്റാച്യു കെഎസ്എഫ്ഇ അർബൻ റീജനൽ ഓഫിസിൽ സീനിയർ മാനേജർ ചുമതലയിൽ നിന്നാണ് വിരമിക്കുന്നത്. 24 വർഷത്തെ സർവീസിനു ശേഷമാണ് പടിയിറക്കം. ഇനി മുതൽ സിനിമയിലും നാടകത്തിലും കൂടുതൽ സജീവമാകാനാണ് തീരുമാനം.

2018ൽ ‘മണ്ണാങ്കട്ടയും കരിയിലയും’ എന്ന ചിത്രത്തിലെ കഥാപാത്രത്തിന് സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചിട്ടുണ്ട്. ഇപ്പോൾ വേലക്കാരി ജാനുവെന്ന ചിത്രത്തിൽ മുഖ്യവേഷത്തിൽ ചെയ്യുന്നു. ഡിഫറന്റലി എബിൾഡ് എംപ്ലോയീസ് അസോസിയേഷൻ (ഡിഎഇഎ), ലിറ്റിൽ പീപ്പിൾ ഓഫ് കേരള എന്നിവയുടെ പ്രസിഡന്റാണ്.