മിസ് വേൾഡ് കിരീടവുമായി നിലത്തിരുന്ന് ഭക്ഷണം കഴിച്ച ഐശ്വര്യ റായ്, വൈറലായി ചിത്രങ്ങൾ

Advertisement

പലരുടെയും പഴയ ചിത്രങ്ങൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. വർഷങ്ങൾക്ക് മുമ്പുള്ള ഐശ്വര്യ റായിയുടെ ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിലെ പുത്തൻ ട്രെന്റ്. 1994 ലെ ലോക സൗന്ദര്യ മത്സരത്തിന് ശേഷം കിരീടവുമായി ഐശ്വര്യ ഭക്ഷണം കഴിക്കുന്ന ചിത്രമാണ് ആരാധകരേറ്റെടുത്തത്.

‘ഹിസ്റ്റോറിക് വിഡ്സ്’ എന്ന ട്വിറ്റർ അക്കൗണ്ടിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. മിസ്സ് വേൾഡ് മത്സരത്തിനുശേഷം നിലത്തിരുന്ന ഭക്ഷണം കഴിക്കുന്ന ഐശ്വര്യ റായിയാണ് ചിത്രത്തിൽ. സാഷെയും ക്രൗണും അണിഞ്ഞ് ചുവപ്പ് സാരിയിലാണ് ഐശ്വര്യ റായ്. ട്രഡീഷണൽ ലുക്കിൽ അതിമനോഹരിയായാണ് ഐശ്വര്യ ചിത്രത്തിൽ. അമ്മയോടൊപ്പമിരുന്നാണ് താരം ഭക്ഷണം കഴിക്കുന്നത്.

നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുമായെത്തുന്നത്. ആഗോള തലത്തിൽ വിജയം നേടിയിട്ടും എന്തൊരു എളിമയാണ്, നമ്മുടെ മൂല്യങ്ങളും പാരമ്പര്യങ്ങളും പാലിക്കുന്നു എന്നു തുടങ്ങി നിരവധി കമന്റുകളാണ് ഫോട്ടോയ്ക്ക് ലഭിക്കുന്നത്.