പുത്തൻ സ്റ്റൈലുകൾ കൊണ്ട് ഫാഷൻ ലോകത്തിന്റെ കയ്യടി നേടിയ താരമാണ് കീർത്തി സുരേഷ്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കീർത്തിയുടെ പുത്തൻ ചിത്രങ്ങൾ ആരാധകരുടെ മനം മയക്കി. പാസ്റ്റൽ ലെഹങ്കയിലുള്ള ചിത്രങ്ങളാണ് കീർത്തി പങ്കുവച്ചത്.
ഫ്ലോറൽ ഡിസൈനിലുള്ള ലഹങ്കയാണ് കീർത്തി ധരിച്ചത്. മൾട്ടി കളർ പാവാടയാണ് ഹൈലൈറ്റ്. ഓഫ് ഷോൾഡർ ബ്ലൗസിലെ ത്രഡ് ഡീറ്റൈലിങ്ങും മുത്തുകളും വസ്ത്രത്തിന് കൂടുതൽ ഭംഗി നൽകി. ഫ്ലോറൽ ഡിസൈനിലുള്ള ഒരു ഷാളും പെയർ ചെയ്തു. തരുൺ തഹിലിയാനിയാണ് ഡിസൈനർ
സിമ്പിൾ ഡിസൈനിലുള്ള കമ്മൽ മാത്രമാണ് ആക്സസറി. കണ്ണിനും ചുണ്ടിനും ഹൈലൈറ്റ് നൽകിയാണ് മേക്കപ്പ്. ന്യൂഡ് ഐഷാഡോ, ബ്ലാക്ക് ഐലൈനർ, ന്യൂഡ് ലിപ്സ്റ്റിക്ക് എന്നിവ കീർത്തിയെ സ്റ്റൈലിഷാക്കി.
കൊൽക്കത്തയിൽ ഒരു സുഹൃത്തിന്റെ വിവാഹത്തിനൊരുങ്ങിയ സ്റ്റൈലാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.