‘സായ് പല്ലവിയുടെ കടുത്ത പ്രണയം’, ബോളിവുഡ് നടന്റെ വെളിപ്പെടുത്തൽ

Advertisement

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായ് പല്ലവി. വളരെ അധികം ചിത്രങ്ങൾ ഇല്ലെങ്കിലും കഥാപാത്രങ്ങൾ ഓരോന്നിലും സ്വന്തം കയ്യൊപ്പ് ചാർത്ത് കഴിഞ്ഞുവെന്നതിലാണ് സായ് പല്ലവിയുടെ വിജയം. ഭാഷാഭേദമന്യേ സായ് പല്ലവിക്ക് ആരാധകരുമുണ്ട്. ബോളിവുഡ് നടൻ ഗുൽഷാൻ സായ്‍യോടുള്ള തന്റെ ആരാധന വെളിപ്പെടുത്തിയിരിക്കുകയാണ് അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ.

സായ് പല്ലവിയോട് വലിയ ഇഷ്‍ടമാണ്. കുറേക്കാലമായി പ്രണയമാണ്. അവരുടെ നമ്പറും എന്റെ കയ്യിലുണ്ട്. പക്ഷേ അവരുടെ അടുത്ത് ചെന്ന് അക്കാര്യം പറയാൻ എനിക്ക് ധൈര്യമില്ല. അവർ മികച്ച ഡാൻസർ ആണ്. പ്രതിഭയുള്ള നടിയാണ് എന്നും ബോളിവുഡ് താരം ഗുൽഷാൻ പറയുന്നു.

അവളോട് എനിക്ക് ഇഷ്‍ടമുണ്ടെന്ന് മാത്രം. മറ്റൊന്നുമില്ല. ഞാൻ ചിലപ്പോൾ അവളിലേക്ക് ആകർഷിക്കപ്പെടുന്നു. അവർക്കൊപ്പം എന്നെങ്കിലും ജോലി ചെയ്യാൻ തനിക്ക് കഴിയുമെന്ന് കരുതുന്നു. അത് മതി എനിക്ക് സന്തോഷിക്കാൻ, ബാക്കി എനിക്ക് അറിയില്ല എന്നും ഗുൽഷാൻ പറയുന്നു.

‘ഗാർഗി’ എന്ന ചിത്രമാണ് സായ്‍യുടേതായി ഒടുവിൽ റിലീസ് ചെയ്‍തത്. ഗൗതം രാമചന്ദ്രൻ ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. ഹരിഹരൻ രാജുവിനൊപ്പം ഗൗതം രാമചന്ദ്രനും തിരക്കഥ എഴുതിയ ‘ഗാർഗി’ തെലുങ്കിലും കന്നഡയിലും തമിഴിലുമായിട്ടാണ് എത്തിയത്. ഐശ്വര്യ ലക്ഷ്‍മി, ഗൗതം രാമചന്ദ്രൻ, തോമസ് ജോർജ് എന്നിവർ ചേർന്ന് നിർമിച്ച ‘ഗാർഗി’യുടെ സംഗീത സംവിധാനം ഗോവിന്ദ് വസന്ത നിർവഹിച്ചപ്പോൾ കാളി വെങ്കട്, ആർ എസ് ശിവാജി, കവിതാലയ കൃഷ്‍ണൻ, ശരവണൻ, സുധ, പ്രതാപ്, രാജലക്ഷ്‍മി, ലിവിംഗ്‍സ്റ്റൺ, കലേഷ് രാമാനന്ദ്, ജയപ്രകാശ്, റെജിൻ റോസ് ബിഗിൽ ശിവ തുടങ്ങി ഒട്ടേറെ താരങ്ങളും വേഷമിട്ടു.

Advertisement