സ്ത്രീകള്‍ തന്റെ ശരീരത്തെ അപമാനിക്കുന്നതാണ് ഏറ്റവും വേദനിപ്പിക്കുന്നതെന്ന് തുറന്നുപറഞ്ഞ് നടി ഹണി റോസ്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. തനിക്കെതിരെ വരുന്ന മിക്ക ട്രോളുകളും ആസ്വദിക്കാറാണ് പതിവ്. എന്നാല്‍ ചിലത് അതിര് വിടുമ്പോള്‍ സ്വാഭാവികമായും ബുദ്ധിമുട്ട് തോന്നാറുണ്ടെന്നും താരം വ്യക്തമാക്കുന്നു.
ശരീരത്തെ ചുറ്റിപ്പറ്റി വരുന്ന മോശം കമന്റുകള്‍ മിക്കപ്പോഴും അവഗണിക്കാറാണ് പതിവ്. എന്നാല്‍ സ്ത്രീകള്‍ തന്നെ അപമാനിച്ച് സംസാരിക്കുമ്പോള്‍ മാനസികമായി വേദനയുണ്ടാകുന്നുവെന്ന് താരം പറയുന്നു. ഒരു ടിവി ഷോയ്ക്കിടെ തനിക്കെതിരെയുള്ള മോശം കമന്റുകള്‍ വായിച്ച് അവതാരക ചിരിച്ചു. ഈ സംഭവം ഏറെ അസ്വസ്ഥതയുണ്ടാക്കിയെന്ന് താരം പറയുന്നു.
Home Lifestyle Entertainment സ്ത്രീകള്‍ തന്റെ ശരീരത്തെ അപമാനിക്കുന്നതാണ് ഏറ്റവും വേദനിപ്പിക്കുന്നതെന്ന് ഹണി റോസ്