ആദ്യത്തെ കണ്‍മണിയെ വരവേറ്റ് ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ താരദമ്പതികളാണ് സ്‌നേഹയും ശ്രീകുമാറും. സ്‌നേഹയ്ക്കും ശ്രീകുമാറും ആണ്‍കുട്ടിയാണ് ജനിച്ചിരിക്കുന്നത്. നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ചെത്തിയത്. ഇന്നലെ വൈകിട്ടാണ് കുഞ്ഞ് ജനിച്ചത്.
നേരത്തെ തന്റെ ഗര്‍ഭകാല വിശേഷങ്ങള്‍ എല്ലാം സ്‌നേഹ പങ്കുവയ്ക്കാറുണ്ടായിരുന്നു. ആശുപത്രിയില്‍ അഡ്മിറ്റാവുന്നതിന് മുമ്പ് സ്നേഹ പറഞ്ഞ ആഗ്രഹം സാധിപ്പിച്ച് കൊടുത്ത ശ്രീകുമാറിന്റെ വീഡിയോ അടുത്തിടെ വൈറല്‍ ആയിരുന്നു. 2019 ഡിസംബര്‍ മാസത്തിലായിരുന്നു സ്‌നേഹ, ശ്രീകുമാര്‍ വിവാഹം. തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലായിരുന്നു ഇവരുടെ വിവാഹം. വളരെ വേണ്ടപ്പെട്ടവര്‍ മാത്രം പങ്കെടുത്ത വിവാഹമായിരുന്നു നടന്നത്. മറിമായം സീരിയലിലെ തന്നെ അംഗങ്ങളും അതിഥികളായെത്തി. മറിമായം സീരിയലിലെ തന്നെ ലോലിതന്‍ എന്ന വേഷം ചെയ്താണ് ശ്രീകുമാറും ശ്രദ്ധേയനായത്.