‘ഒരു മാറ്റവുമില്ല’, മകളുടെ നൃത്ത അരങ്ങേറ്റത്തിൽ നിറസാന്നിധ്യമായി ജോമോൾ

Advertisement

അന്നും ഇന്നും ഒരു മാറ്റവുവുമില്ല, സിനിമകളിൽ കോളജ്കുമാരിയെപ്പോലെ ഓടിച്ചാടി നടന്ന അതേ ചുറുചുറുക്കോടെ മകളുടെ നൃത്ത അരങ്ങേറ്റ പരിപാടിയിൽ നിറഞ്ഞുനിൽക്കുകയായിരുന്നു നടി ജോമോൾ. ജോമോളുടെ മകൾ ആര്യയുടെ കുച്ചിപ്പുടി അരങ്ങേറ്റത്തിനിടെ പകർത്തിയ വി‍ഡിയോകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അന്നും ഇന്നും ഒരു മാറ്റവുമില്ലെന്നാണ് വിഡിയോകളിൽ ജോമോളിനെ കണ്ട ആരാധകർ പറയുന്നത്.

നടിയും നർത്തകിയുമായ നിരഞ്ജന അനൂപിന്റെ ശിഷ്യയാണ് ആര്യ. മകളുടെ അരങ്ങേറ്റം അഭിമാനത്തോടെ വീക്ഷിക്കുന്ന അമ്മയെ വിഡിയോകളിൽ കാണാം. ഓടിനടന്ന് മകൾക്ക് വേണ്ട കാര്യങ്ങളെല്ലാം ചെയ്തുകൊടുക്കുകയും അരങ്ങേറ്റം കാണാൻ എത്തിയ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം സമയം ചിലവിട്ടുമെല്ലാം എല്ലായിടത്തും ഓടിയെത്തുകയായിരുന്നു ജോമോൾ.

‘ഒരു വടക്കൻ വീരഗാഥ’ എന്ന ചിത്രത്തിലെ കുഞ്ഞ് ഉണ്ണിയാർച്ചയായാണ് ജോമോൾ ആദ്യമായി സ്ക്രീനിലെത്തിയത്. പിന്നീട് ദീപസ്തംഭം മഹാചര്യം, പഞ്ചാബി ഹൗസ് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ‘എന്ന് സ്വന്തം ജാനിക്കുട്ടി’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കരവും നേടി. 2002ൽ ജോമോൾ ചന്ദ്രശേഖര പിള്ളയെ വിവാഹം ചെയ്തു. ഇവർ രണ്ട് പെൺ‌കുട്ടികളാണ് ആര്യയും ആർജയും.