വിവാഹം തിരുപ്പതിയില്‍… ‘ആദിപുരുഷ്’ ട്രെയിലര്‍ ലോഞ്ചിനിടെ പ്രഭാസിന്റെ വെളിപ്പെടുത്തല്‍

Advertisement

ബാഹുബലിയുടെ ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍സ്റ്റാറായി മാറിയ പ്രഭാസിന്റെ വിവാഹത്തേക്കുറിച്ചുള്ള തുറന്നുപറച്ചില്‍ ശ്രദ്ധനേടുന്നു. തന്റെ വിവാഹം തിരുപ്പതിയില്‍ വച്ചായിരിക്കും നടക്കുക എന്നാണ് പ്രഭാസ് പറഞ്ഞത്. കഴിഞ്ഞ ദിവസം പുതിയ ചിത്രം ‘ആദിപുരുഷ്’ ട്രെയിലര്‍ ലോഞ്ചിനിടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. പരിപാടിയില്‍ സംസാരിക്കുന്നതിനിടെ എപ്പോഴായിരിക്കും വിവാഹം എന്ന് കൂട്ടത്തില്‍ ഒരു ആരാധകന്‍ ചോദിക്കുകയായിരുന്നു. വിവാഹം എപ്പോഴെങ്കിലും ഉണ്ടാകും എന്നായിരുന്നു താരത്തിന്റെ മറുപടി. തന്റെ വിവാഹം നടക്കുക തിരുപ്പതിയില്‍ മാത്രമായിരിക്കും എന്നും പറഞ്ഞു. പ്രിയതാരത്തിന്റെ വാക്കുകള്‍ കേട്ട ആരാധകര്‍ ആര്‍ത്തുവിളിച്ച് തങ്ങളുടെ സന്തോഷം പ്രകടമാക്കി. അടുത്തിടെ നടി കൃതി സനണുമായി പ്രഭാസ് പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് തെറ്റാണ് എന്ന് വ്യക്തമാക്കിക്കൊണ്ട് ഇരുവരും രംഗത്തെത്തിയിരുന്നു.