വിസ്മയമായി 2018; സിനിമ 200 കോടി ക്ലബില്‍

Advertisement

മലയാളക്കര ഏറ്റെടുത്ത ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ‘2018’ 200 കോടി ക്ലബില്‍. നിര്‍മാതാവ് വേണു കുന്നപ്പിള്ളിയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലുടെ പങ്കുവച്ചത്. മലയാള സിനിമയിലെ കലക്ഷന്‍ റെക്കോര്‍ഡുകള്‍ പലതും തിരുത്തിക്കുറിച്ച് ചിത്രം ഒരു വിസ്മയമായി മുന്നേറുകയാണ്. ഒരു മലയാള സിനിമ 150 കോടി ക്ലബ്ബില്‍ ഇടംപിടിച്ചതും ‘2018’ ആയിരുന്നു.
ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, ഹിന്ദി മൊഴിമാറ്റ പതിപ്പുകള്‍ അടുത്തിടെ റിലീസ് ചെയ്യപ്പെടുകയും മികച്ച കളക്ഷന്‍ സ്വന്തമാക്കുകയും ചെയ്തിരുന്നു.കേരളം നേരിട്ട പ്രളയം പശ്ചാത്തലമായ ചിത്രമായിരുന്നു ജൂഡ് ആന്തണി ജോസഫിനറെ ‘2018’. ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, നരെയ്ന്‍, ലാല്‍, വിനീത് ശ്രീനിവാസന്‍, സുധീഷ്, അജു വര്‍ഗീസ്, അപര്‍ണ ബാലമുരളി, തന്‍വി റാം, ശിവദ, ഗൗതമി നായര്‍, സിദ്ദിഖ് തുടങ്ങി വന്‍ താരനിരയാണ് ‘2018’ എന്ന ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.

Advertisement