ലക്ഷദ്വീപിന്റെ കഥ പറയുന്ന സിനിമ ഫ്‌ലഷിന്റെ റിലീസ് ഈ മാസം 16ന്. സിനിമ റിലീസ് നിര്‍മാതാവ് തടയുന്നു എന്നാരോപിച്ച് സംവിധായിക ഐഷാ സുല്‍ത്താന നേരത്തെ രംഗത്തെത്തിയിരുന്നു. എന്നാല്‍ നിര്‍മാതാവ് ബീനാ കാസിം കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് റിലീസ് തീയതി അറിയിച്ചത്.
സിനിമയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പരാമര്‍ശങ്ങള്‍ ഉള്ളതിനാല്‍ ബിജെപി ലക്ഷദ്വീപ് ജനറല്‍ സെക്രട്ടറി കാസിമിന്റെ ഭാര്യ കൂടിയായ നിര്‍മാതാവ് റിലീസ് തടഞ്ഞു വയ്ക്കുന്നു എന്നായിരുന്നു ഐഷ സുല്‍ത്താനാ ആരോപിച്ചിരുന്നത്. ഇതിന് മറുപടിയായാണ് ബീനാ കാസിം വാര്‍ത്ത സമ്മേളനം നടത്തി റിലീസ് തീയതി പ്രഖ്യാപിച്ചത്.
ഷൂട്ടിങ് നീണ്ടു പോയെന്നും ഇത് നിര്‍മാതാവെന്ന നിലയില്‍ തനിക്ക് വലിയ നഷ്ടം ഉണ്ടാക്കിയെന്നും ബീനാ കാസിം പറയുന്നു. തന്നോട് പറഞ്ഞിരുന്ന കഥയല്ല സിനിമയായത്. ഐഷയുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് സിനിമയെ മാറ്റിയെന്നാണ് നിര്‍മാതാവിന്റെ ആരോപണം.
അതേസമയം ജൂണ്‍ 16ന് സിനിമ പ്രദര്‍ശനം ആരംഭിക്കുന്നതില്‍ താത്പര്യമില്ലെന്നാണ് സംവിധായിക ഐഷാ സുല്‍ത്താനയുടെ നിലപാട്. പ്രമോഷന് പോലും സമയമനുവദിച്ചില്ലെന്നാണ് ഐഷയുടെ പരാതി.