പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശേരി-മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം അവസാനഘട്ടത്തിലേക്ക്. ചിത്രീകരണം പൂര്‍ത്തിയായാല്‍ അഞ്ചുമാസത്തിലേറെ നീളുന്ന പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിക്കും. റിലീസ് ഈ വര്‍ഷമുണ്ടാകില്ലെന്നാണ് സൂചന. ചിത്രത്തില്‍ മോഹന്‍ലാല്‍ ഡബിള്‍ റോളിലായതിനാലും വിഎഫ്എക്‌സിന് ഏറെ പ്രാധാന്യമുള്ളതിനാലും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ക്ക് സമയമെടുത്ത് മാത്രമേ പൂര്‍ത്തിയാക്കാനാകൂ. അതിനാല്‍ തന്നെ ചിത്രം അടുത്ത വര്‍ഷം മാത്രമേ റിലീസ് ചെയ്യാന്‍ സാധ്യതയുള്ളൂവെന്നാണ് വിലയിരുത്തല്‍.
അതിനിടെ ചിത്രത്തിലെ തന്റെ ഷെഡ്യൂള്‍ പൂര്‍ത്തിയായതായി ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു. ആറുമാസമായി മലൈക്കോട്ടൈ വാലിബനൊപ്പമായിരുന്നുവെന്നും ഹരീഷ് പേരടി കുറിച്ചു