പരിക്കിന് ശേഷം തങ്കലാനിലേയ്ക്ക് തിരിച്ച് വരാന്‍ ഒരുങ്ങി വിക്രം. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിഹേഴ്സലിനിടെയാണ് താരത്തിന് കഴിഞ്ഞ മാസം പരിക്കേറ്റത്. വാരിയെല്ലിന് പൊട്ടലേറ്റതിനെ തുടര്‍ന്ന് അദ്ദേഹം ചിത്രീകരണത്തില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു. ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം വിക്രം സെറ്റിലേക്ക് തിരിച്ചെത്തുകയാണ്. ഈ ആഴ്ച ചെന്നൈയിലായിരുക്കും സിനിമയുടെ ചിത്രീകരണം പുനഃരാരംഭിക്കുക.
സ്വര്‍ണം ഉത്പാദിപ്പിച്ചിരുന്ന കോലാര്‍ ഗോള്‍ഡ് ഫീല്‍ഡിലെ (കെജിഎഫ്) യഥാര്‍ത്ഥ സംഭവങ്ങളെ ആധാരമാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കലാന്. മലയാളത്തില്‍നിന്ന് പാര്‍വതി തിരുവോത്തും മാളവിക മോഹനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം കൂടിയാണിത്.