മലൈക്കോട്ടൈ വാലിബൻ പാക്കപ്പ്….

Advertisement

132 ദിവസം നീണ്ട ചിത്രീകരണത്തിന് ഒടുവിൽ മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന മലൈക്കോട്ടൈ വാലിബൻ പാക്കപ്പായിരിക്കുകയാണ്. നിർമാതാക്കൾ തന്നെയാണ് ഷൂട്ടിങ് പൂർത്തിയായ വിവരം അറിയിച്ചത്.

ചെന്നൈയിൽ വച്ചായിരുന്നു ചിത്രത്തിന്റെ അവസാനഘട്ട ഷൂട്ടിങ്. സംവിധായകൻ ലിജോ ജോസിന്റെ പ്രസം​ഗത്തിനൊപ്പമാണ് ഷൂട്ടിങ് പൂർത്തിയായ വിവരം അറിയിച്ചത്. അൻപത്തിയഞ്ചു ദിവസത്തെ ചിത്രീകരണം പൂർത്തീകരിച്ചിരിക്കുകയാണ്. ഞങ്ങളെല്ലാവരും അതിൽ സന്തുഷ്ടരാണ്. ഈ ചിത്രം എല്ലാവർക്കും അഭിമാനിക്കാവുന്ന ഗംഭീര സിനിമയായി മാറട്ടെ, പ്രേക്ഷകരെല്ലാവരും ഇഷ്ടപ്പെടട്ടെ എന്നാഗ്രഹിച്ചുകൊണ്ട് പാക്കപ്പ്.- എന്നാണ് ലിജോ ജോസ് പറഞ്ഞത്.
പാക്കപ്പിനു ശേഷം അണിയറ പ്രവർത്തകർക്കായി മോഹൻലാൽ പ്രത്യേക പാർട്ടിയും സംഘടിപ്പിച്ചു. രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്.

Advertisement