കഴിഞ്ഞ ദിവസമായിരുന്നു കൊല്ലം സുധിയുടെ ഒമ്പതാം ദിവസത്തെ പ്രാർത്ഥനകൾ നടന്നത്. എല്ലാവരെയും നൊമ്പരപ്പെടുത്തുന്നതായിരുന്നു പുറത്ത് വന്ന ദൃശ്യങ്ങൾ. ചടങ്ങിനിടയിൽ സെമിത്തേരിയിൽ തളർന്ന് വീഴുകയിരുന്നു രേണു. കണ്ടുനിന്നവർക്കാർക്കും ആ കാഴ്ച സഹിക്കാനായില്ല. കല്ലറയിലേക്ക് പോലും നോക്കാൻ തയ്യാറാവാതെ കുനിഞ്ഞ് നിൽക്കുകയായിരുന്നു മൂത്ത മകൻ രാഹുൽ. സുധിയുടെ മരണത്തോടെ തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ് ഭാര്യ രേണുവും മക്കളായ രാഹുലും ഋതുലും.
എപ്പോഴും ഭാര്യയും മക്കളെയും കുറിച്ചായിരുന്നു സുധിയുടെ ചിന്ത. തന്റെ മരണത്തോടെ എന്റെ രേണുവിനും മക്കൾക്കും ഇനി ആര് ഉണ്ടെന്നായിരിക്കും സുധി ചിന്തിച്ചിട്ടുണ്ടാവുക. അതിനിടെയാണ് രേണുവിനെയും മക്കളെയും കാണാൻ കൊല്ലം സുധിയുടെ സഹോദരൻ സുനിൽ കോട്ടയത്തെ വാടകവീട്ടിൽ എത്തിയത്. ഓടിയെത്തിയ സുനിയുടെ ചിത്രങ്ങൾ കാണുമ്പോൾ എല്ലാവരുടേയും നെഞ്ച് പിടയ്ക്കുകയാണ്. ഇവർക്ക് ഞങ്ങൾ ഉണ്ടാകുമെന്നും ഇവരെ എന്റെ മക്കളെ പോലെ നോക്കുമെന്നാണ് സുനി പറഞ്ഞത്.
ഋതൂ കുട്ടനെ താഴെ വെയ്ക്കാതെ നിൽക്കുകയാണ് അവന്റെ വലിയച്ഛൻ. സുധിയുടെ സഹോദരൻ സുനി വന്നയുടൻ ഋതൂകുട്ടനെ കയ്യിൽ എടുത്ത് അവന് മിട്ടായികൾ നൽകി മുഖത്ത് മുഴുവൻ ഉമ്മ നൽകി അവനെ വാരിപുണരുന്നത് കാണാം. അതിന് ശേഷം ഇവനെ താഴെ നിർത്തിക്കഴിഞ്ഞാൽ ഇവരുടെ മക്കൾ വന്ന് ഋതൂ കുട്ടന് ഒപ്പം കളിക്കും. തറയിൽ വെയ്ക്കാതെയാണ് സുധിയുടെ കുടുംബം കഴിഞ്ഞ ദിവസം ഋതൂ കുട്ടനെ കൊണ്ടുനടന്നത്. കുട്ടികൾ കളിച്ച് താഴെ വെയ്‌ക്കുമ്പോയേക്കും അമ്മ വന്നെടുക്കും.
ഋതൂകുട്ടന് ഏറ്റവും കൂടുതൽ അടുപ്പം ഉണ്ടായിരുന്നത് സുധിയുമായിട്ടായിരുന്നു സുധി വന്ന് കഴിഞ്ഞാൽ നിറയെ മിഠായികൾ കിട്ടും. വന്ന് കഴിഞ്ഞാൽ ഒളിച്ചും പാത്തും കളിയിക്കും. സുധി വരുമ്പോൾ തന്നെ വാതിലിന് പുറകിൽ ഒളിച്ചിരിക്കുന്ന പതിവ് മകനുണ്ട് . സുധി വന്നു എന്ന് വിചാരിച്ച് മകൻ ഓടി
വാതിലിന് പുറകിൽ ഒളിച്ചിരിക്കുന്ന കഥ രേണു കണ്ണീരോടെ പറഞ്ഞത് എല്ലാവര്ക്കും നൊമ്പരമായി മാറിയിരുന്നു
അച്ഛൻ എവിടെയോ പോയിരിക്കുകയാണ്, ഏതോ ഷോയ്ക്ക് പോയിരിക്കുകയാണ് , വരുമ്പോൾ നിറയെ മിട്ടായികൾ കൊണ്ടുവരും ഇങ്ങനെ ആയിരിക്കുമല്ലോ ആ മൂന്നര വയസ്സുകാരൻ വിചാരിച്ചിരിക്കുന്നത് . അത് ആരും മാറ്റിയിട്ടില്ല, അങ്ങനെ മാറ്റുന്നുമില്ല. അങ്ങനെ വിചാരിക്കട്ടെയെന്നാണ് എല്ലാവരും പറയുന്നത്
സുധിയുടെ ഭാര്യ എന്ന് പറഞ്ഞാൽ എന്റെ സഹോദരിയാ.. അവന്റെ മക്കൾ എന്ന് പറയുന്നത് എന്റെയും മക്കളാണെന്നാണ് സുധിയുടെ വീട്ടിൽ എത്തിയ സഹോദരൻ സുനിൽ പറഞ്ഞത്. ഞങ്ങൾ നാല് മക്കളായിരുന്നു. സിബി, സുനിൽ, സുധി , സുഭാഷ്. ഇളയ അനിയൻ കുറയെ കൊല്ലം മുമ്പ് ഹാർട്ടിന് പ്രശ്നം വന്നു മരിച്ചു. ഇപ്പോ സുധിയും പോയി. ഇപ്പോൾ ഞാനും എന്റെ പെങ്ങളും മാത്രമേ ഉള്ളു. മരണ വാർത്ത പുറത്ത് വന്നതോടെ എന്റെ ഒരു ഭാഗം തളർന്ന് പോയപോലെ ആയിരുന്നു. ഒരിക്കലും സഹിക്കാൻ പറ്റത്തില്ല. എന്റെ കുട്ടികളെന്ന് പറഞ്ഞാൽ സുധിയുമായി ഭയങ്കര അറ്റാച്ച്മെന്റ് ആയിരുന്നു. രേണുവും മക്കളും തകർന്ന അവസ്ഥയിലാണ്. അവരെ കൈവിടാൻ കഴിയില്ല. തന്നെക്കൊണ്ട് പറ്റുന്നത് ചെയ്യുമെന്ന് പറയുകയാണ് അദ്ദേഹം. ഒമ്പതാം ക്ലാസുവരെ കിച്ചൂട്ടൻ കൊല്ലത്ത് നിന്നാ പഠിച്ചത്. ഞാനായിരുന്നു സ്കൂളിൽ കൊണ്ടാക്കാനും വിളിക്കാനും പോയിരുന്നത്. എന്റെ മക്കളെ പുറത്ത് കൊണ്ടുപോകുമ്പോ കിച്ചൂട്ടനെയും, കൂടെ കൂട്ടും. എല്ലാവരും ചോദിച്ചിരുന്നത് സുനിലിന്റെ മകനാണോ എന്നായിരുന്നു. മക്കളുടെ ഭാവിയ്ക്ക് വേണ്ടി തങ്ങളാൽ കഴിയുന്നത് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു