നടി തമന്ന ടോപ്‍ലെസായതില്‍ വിമര്‍ശനം, താരം നിലപാട് മാറ്റിയതെന്തിനെന്ന് ആരാധകര്‍

Advertisement

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് തമന്ന ഭാട്ട്യ. ആമസോണ്‍ പ്രൈം വീഡീയോയിലെ വെബ് സീരീസായ ‘ജീ കാര്‍ദാ’യില്‍ തമന്ന ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സീരീസിനായി തമന്ന ടോപ്‍ലെസായത് ചര്‍ച്ചയാകുകയാണ്. ചുംബനരംഗങ്ങള്‍ ഒരിക്കലും ചെയ്യില്ലെന്ന് നിലപാടെടുത്ത താരമായ തമന്ന എന്തു കൊണ്ടാണ് ഇങ്ങനെ ചെയ്‍തതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

നടന്‍ വിജയ് വര്‍മ്മയുമായുള്ള തന്‍റെ പ്രണയം തമന്ന അടുത്തിടെ സ്ഥിരീകരിച്ചിരുന്നു. നെറ്റ്ഫ്ലിക്സിന്‍റെ ആന്തോളജി ചിത്രം ‘ലസ്റ്റ് സ്റ്റോറീസ് 2’ല്‍ ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്‍റെ സെറ്റില്‍ നിന്നാണ് തങ്ങളുടെ പ്രണയകഥ ആരംഭിക്കുന്നതെന്നാണ് തമന്ന വെളിപ്പടുത്തിയത്. ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലാണ് തങ്ങള്‍ ഡേറ്റിംഗില്‍ ആണെന്ന വിവരം തമന്ന ഭാട്യ സ്ഥിരീകരിച്ചത്.

ഒപ്പം ഒരു ചിത്രത്തില്‍ അഭിനയിക്കുന്ന താരമാണ് എന്നതുകൊണ്ട് നമുക്ക് ഒരാളോട് അടുപ്പം തോന്നില്ല. ഒരുപാട് നടന്മാര്‍ക്കൊപ്പം താൻ പ്രവര്‍ത്തിച്ചിട്ടുണ്ട്. മറിച്ച് അങ്ങനെ തോന്നണമെങ്കില്‍ തീര്‍ത്തും വ്യക്തിപരമായ ചില കാരണങ്ങള്‍ കാണും. ഒരാളുടെ ജോലി എന്താണ് എന്നതല്ല അവിടെ കാരണമായി പ്രവര്‍ത്തിക്കുക, ഇത് സംഭവിച്ചതിന് കാരണവും അതല്ല എന്നും തമന്ന വ്യക്തമാക്കുന്നു.

വിജയ് വര്‍മ്മയുമായുള്ള തന്‍റെ ബന്ധം വളരെ സ്വാഭാവികമായി സംഭവിച്ച ഒന്നാണെന്നും ഏറെ ഇഷ്‍ടം തോന്നുന്ന ഒരാളാണ് വിജയ് എന്നും തമന്ന ഇതേ അഭിമുഖത്തില്‍ പറയുന്നു. എന്‍റെ സന്തോഷത്തിന്‍റെ ഇടമാണ് അത്. ഒരു പങ്കാളിയെ കണ്ടെത്താനായി, അയാളെ ബോധ്യപ്പെടുത്താനായി നിങ്ങള്‍ക്ക് പലതും ചെയ്യേണ്ടതായിവരും. പക്ഷേ ഞാന്‍ സൃഷ്ടിച്ചിട്ടുള്ള ലോകം എന്‍റെ യാതൊരു അധ്വാനവും കൂടാതെ മനസിലാക്കുന്ന ഒരാളെയാണ് ഇവിടെ ലഭിച്ചിരിക്കുന്നതെന്നും തമന്ന അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.