ദിലീപിനും കുടുംബത്തിനുമൊപ്പം ശരത് കുമാറിന്റെ സെൽഫി

Advertisement

ദിലീപിനും കാവ്യയ്ക്കും മകൾ മഹാലക്ഷ്മിക്കുമൊപ്പമുള്ള ശരത് കുമാറിന്റെയും ഭാര്യ രാധികയുടെയും ചിത്രമാണ് ആരാധകർ ഏറ്റെടുക്കുന്നത്. രാധിക ശരത്കുമാർ ആണ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി ചിത്രം പങ്കുവച്ചത്. ‘പോർ തൊഴിൽ’ എന്ന തമിഴ് ചിത്രത്തിന്റെ കേരളത്തിലെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിൽ എത്തിയതായിരുന്നു ശരത് കുമാർ. ‘ബാന്ദ്ര’ എന്ന സിനിമയുടെ അവസാന ഘട്ട ചിത്രീകരണത്തിനുവേണ്ടി രാധികയും കൊച്ചിയിൽ ഉണ്ടായിരുന്നു.

അരുൺ ഗോപി സംവിധാനം ചെയ്യുന്ന ‘ബാന്ദ്ര’യിൽ ശരത് കുമാറും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ശരത് കുമാറിന്റെ ചിത്രീകരണം നേരത്തെ തന്നെ പൂർത്തിയായിരുന്നു. അതേസമയം ശരത് കുമാറും രാധികയും ഇന്ന് രാവിലെ ചെന്നൈയിലേക്ക് തിരിച്ചു.

ശരത് കുമാർ, അശോക് സെൽവൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിഘ്‌നേഷ് രാജ ഒരുക്കിയ ‘പോർ തൊഴിൽ’ എന്ന ചിത്രത്തിന് കേരളത്തിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നിഖില വിമലാണ് ചിത്രത്തിലെ നായിക.