ആര്‍.എസ്. വിമല്‍ കഥയും തിരക്കഥയും രചിച്ച് നിര്‍മിക്കുന്ന ചിത്രമാണ് ശശിയും ശകുന്തളയും. ആര്‍.എസ്.വിമലിന്റെ ‘എന്ന് നിന്റെ മൊയ്ദീന്‍’ എന്ന സിനിമ പോലെ ഒരു പീരിയോഡിക്കല്‍ ചിത്രമാണ് ശശിയും ശകുന്തളയും. ആര്‍.എസ്. വിമലിനൊപ്പം സലാം താനിക്കാട്ട് നേഹ (ആമി) എന്നിവരും ചിത്രത്തിന്റെ നിര്‍മാണ പങ്കാളികളാവുന്നു. പാലക്കാട് കൊല്ലംകോട് വച്ച് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തീകരിച്ചു എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുന്ന ചിത്രം ഉടന്‍ തന്നെ റിലീസ്സിനത്തും.
തിരുവന്തപുരം ആര്‍ട്‌സ് കോളേജില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളും ചേര്‍ന്ന് പ്രൊമോഷനും തുടക്കമ്മിട്ടിരിക്കുകയാണ്. 1970 -75 കാലഘട്ടങ്ങളില്‍ നടക്കുന്ന ട്യൂട്ടോറിയല്‍ കോളേജുകളാണ് കഥയുടെ പശ്ചാത്തലം. നവാഗതനായ ബിച്ചാള്‍ മുഹമ്മദ് ആണ് ചിത്രം സംവിധാനം ചെയ്തിരുക്കുന്നത്.
രണ്ടു പാരലല്‍ കോളേജുകള്‍ തമ്മിലുള്ള പകയും അവിടെ അധ്യാപകരായി എത്തുന്ന ഇംഗ്ലീഷ് അധ്യാപകന്‍ ശശിയും കണക്ക് അധ്യാപിക ശകുന്തളയും തമ്മിലുള്ള പ്രണയവും കോളേജ് വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വച്ചു പലിശ പരമുവിന്റ അധ്യാപകരോടുള്ള പരിഹാസവും കണക്കു തീര്‍ക്കലും എല്ലാം ചേര്‍ത്ത് സംഭവബഹുലമായ ഇതിവൃത്തമാണ് ശശിയും ശകുന്തളയും എന്ന ചിത്രത്തിലുള്ളത്. റൊമാന്റിക് സസ്‌പെന്‍സ് ത്രില്ലര്‍ ആണ് ചിത്രം. മലയാള സിനിമയിലും തമിഴ് ചിത്രങ്ങളിലും കഴിവ് തെളിയിച്ച അശ്വിന്‍ കുമാര്‍ സുധാകരന്‍ എന്ന കോളേജ് പ്രിന്‍സിപ്പാളായും, ഷാഹിന്‍ സിദ്ദീഖ് ഇംഗ്ലീഷ് അധ്യാപകന്‍ ശശിയായും, ചിത്രത്തിന്റെ തിരക്കഥാകൃത്തും നിര്‍മാതാവുമായ ആര്‍ എസ് വിമല്‍ പലിശ പരമു എന്ന കഥാപാത്രത്തെയും, സിദ്ദീഖ് ശേഖരന്‍ നായരായും, നേഹ (ആമി )കണക്ക് അധ്യാപികയായ ശകുന്തളയായും, കോളേജിലെ ഹിന്ദി അധ്യാപികയായി രസ്‌ന പവിത്രനും ഇവരെ കൂടാതെ ബാലാജി ശര്‍മ്മ ബിനോയ് നമ്പ്യാല സൂര്യ കൃഷ്ണ തുടങ്ങിയവരും പുതുയമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.
Home Lifestyle Entertainment 75 കാലഘട്ടങ്ങളിലെ ട്യൂട്ടോറിയല്‍ കോളേജുകളുടെ കഥ പശ്ചാത്തലവുമായി ‘ശശിയും ശകുന്തളയും’