ബോക്സ്‌ഓഫീസ് കളക്ഷനിൽ കുത്തനെ ഇടിഞ്ഞ് പ്രഭാസ് നായകനായ ആദിപുരുഷ്. തിയറ്ററുകളിൽ ആളെ കൂട്ടാൻ അടുത്ത രണ്ടു ദിവസത്തേക്ക് ചിത്രത്തിന്റെ ടിക്കറ്റ് നിരക്ക് കുറച്ച് നിർമാതാക്കൾ രംഗത്തെത്തി. 150 രൂപയായിട്ടാണ് ചിത്രത്തിന്റെ ടിക്കറ്റ് നിരക്ക് കുറച്ചിരിക്കുന്നത്.
ജൂൺ 22, 23 തീയതികളിൽ സ്പെഷ്യൽ ഓഫർ എന്ന് കാണിച്ചാണ് ടിക്കറ്റ് നിരക്ക് കുറച്ചിരിക്കുന്നത്. എന്നാൽ 3ഡിയിൽ ചിത്രം കാണണമെങ്കിൽ കൂടുതൽ ടിക്കറ്റ് നിരക്ക് നൽകേണ്ടി വരുമെന്നും നിർമാതാക്കൾ അറിയിച്ചു. റിലീസ് ചെയ്‌ത ആദ്യ ദിനം ആഗോളതലത്തിൽ 160 കോടി വരെ കളക്ഷൻ നേടിയ ചിത്രം പിന്നീട് അടിപതറുകയായിരുന്നു. സമൂഹമാധ്യമങ്ങളിലുടക്കം വലിയ തോതിലുള്ള വിമർശനങ്ങളും ട്രോളുകളുമാണ് ചിത്രം ഏറ്റുവാങ്ങുന്നത്.
Home Lifestyle Entertainment തീയറ്ററുകളിൽ ആളെ കൂട്ടാൻ ആദിപുരുഷ് ചിത്രത്തിന്റെ ടിക്കറ്റ് നിരക്ക് നിർമാതാക്കൾ കുറച്ചു