സംവിധായകന്‍ രാജസേനന്‍ തന്റെ സിനിമയുടെ റിലീസ് ദിവസം ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. പെണ്‍വേഷത്തില്‍ തിയറ്ററില്‍ എത്തിയാണ് അദ്ദേഹം വ്യത്യസ്ത തീര്‍ത്തത്. ചുവന്ന സാരിയും ആഭരണങ്ങളും ധരിച്ച് അതീവ സുന്ദരിയായാണ് അദ്ദേഹം കൊച്ചിയിലെ തീയറ്ററില്‍ എത്തിയത്. പ്രേക്ഷകര്‍ക്ക് മാത്രമല്ല ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കുപോലും താരത്തെ തിരിച്ചറിയാനായില്ല.
ഏഴ് വര്‍ഷത്തിനു ശേഷമാണ് രാജസേനന്‍ സംവിധായകന്റെ വേഷത്തില്‍ എത്തുന്നത്. ‘ഞാനും പിന്നൊരു ഞാനും’ എന്ന് പേരിട്ട സിനിമയുടെ തിരക്കഥയും അദ്ദേഹമാണ് ഒരുക്കിയത്. സിനിമയുടെ പ്രമോഷന്റെ ഭാഗമായാണ് രാജസേനന്റെ വേഷം മാറല്‍. ട്രോള്‍ വരുമെന്ന് അറിഞ്ഞിട്ടു തന്നെയാണ് പെണ്‍ വേഷത്തിലെത്തിയത് എന്ന് രാജസേനന്‍ പറഞ്ഞു.
ക്ലാപ്പിന്‍ മൂവി മേക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് ചിത്രം നിര്‍മിക്കുന്നത്. ഇന്ദ്രന്‍സ്, സുധീര്‍ കരമന, ജോയ് മാത്യു, മീര നായര്‍, ആരതി നായര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
Home Lifestyle Entertainment പെണ്‍വേഷത്തില്‍ തിയറ്ററില്‍ എത്തി മലയാള സംവിധായകന്‍… ചേച്ചി സൂപ്പറെന്ന് ആരാധകര്‍