ജവാനിലെ പാട്ടുകള്‍ വിറ്റത് കോടികള്‍ക്ക്….

Advertisement

ഷാരുഖ് ഖാനും ആറ്റ്ലിയും ഒന്നിക്കുന്ന ജവാന്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. സെപ്റ്റംബര്‍ ഏഴിനാണ് ചിത്രം റിലീസിന് എത്തുക. ആക്ഷന്‍ ത്രില്ലറായി എത്തുന്ന ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് വന്‍ തുകയ്ക്ക് വിറ്റുപോയി എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
മ്യൂസിക് ലേബലായ ടി സീരീസ് 36 കോടി രൂപയ്ക്കാണ് ജവാന്റെ പാട്ടുകളുടെ അവകാശം സ്വന്തമാക്കിയത്. നിരവധി വമ്പന്മാരാണ് ജവാന്റെ പാട്ടുകള്‍ സ്വന്തമാക്കാന്‍ ശ്രമം നടത്തിയത്. അവസാനം വന്‍ തുക കൊടുത്ത് ടി സീരീസ് ഇതില്‍ വിജയിക്കുകയായിരുന്നു. അനിരുദ്ധ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
പത്താന്റെ വന്‍ വിജയത്തിനു ശേഷം ഷാരുഖ് ഖാന്റേതായി പുറത്തുവരുന്ന ചിത്രമാണ് ഇത്. നയന്‍താരയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. വിജയ് സേതുപതിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. കൂടാതെ വിജയ് അതിഥി വേഷത്തിലും എത്തുന്നുണ്ട്.