തമിഴ് സിനിമാലോകത്ത് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട മാമന്നന്റെ മഹാവിജയത്തിന് പിന്നാലെ സംവിധായകന്‍ മാരി സെല്‍വരാജിന് മിനി കൂപ്പര്‍ കാര്‍ സമ്മാനമായി നല്‍കി നടനും നിര്‍മ്മാതാവും മന്ത്രിയുമായ ഉദയ്‌നിധി സ്റ്റാലിന്‍. റിലീസ് കേന്ദ്രങ്ങളിലെല്ലാം മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടിയ ചിത്രത്തില്‍ ഉദയനിധി സ്റ്റാലിന്‍, വടിവേലു, ഫഹദ് ഫാസില്‍, കീര്‍ത്തി സുരേഷ് തുടങ്ങിയവരാണ് അഭിനയിക്കുന്നത്.
എ ആര്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. റെഡ് ജയന്റ് മൂവീസാണ് ചിത്രത്തിന്റെ നിര്‍മ്മാണം. തേനി ഈശ്വര്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു. ഉദയനിധി സ്റ്റാലിന്റെ അവസാന ചിത്രം ജൂണ്‍ 29ന് ബക്രീദ് ദിനത്തില്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്തു. തമിഴ്‌നാട്ടില്‍ നിന്ന് മാത്രം ചിത്രം ആദ്യ ദിനം 9 കോടിയിലധികം കളക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്. കേരളത്തിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇതോടെയാണ് മാമന്നന്റെ വിജയത്തിന് പിന്നാലെ ചിത്രത്തിന്റെ സംവിധായകന്‍ മാരിസെല്‍വരാജിന് ഉദയനിധി മിനി കൂപ്പര്‍ കാര്‍ സമ്മാനമായി നല്‍കിയത്.
