മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരുടെ പുത്തൻ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. കൂൾ ലുക്കിലുള്ള താരത്തിന്റെ ഫോട്ടോയാണ് ആരാധകരേറ്റെടുത്തത്.

ടീ ഷർട്ടും പാന്റുമാണ് മഞ്ജു സ്റ്റൈൽ ചെയ്തത്. മഞ്ഞ ടീഷർട്ടിന് മാച്ചായി പച്ച നിറത്തിലുള്ള ഡിസൈനോടുകൂടിയ പാന്റാണ് പെയർ ചെയ്തത്. ഒരു സ്വറ്ററും സ്റ്റൈൽ ചെയ്തിട്ടുണ്ട്. ഷട്ടിൽ ബാറ്റും കോക്കും കയ്യില്‍ പിടിച്ചുള്ള ചിത്രങ്ങളും താരം പങ്കുവച്ചു.

കൂളിങ് ഗ്ലാസ് സ്റ്റൈൽ ചെയ്തു. ഫ്രീ ഹെയർ സ്റ്റൈലാണ് ഫോളോ ചെയ്തത്. ‘നിങ്ങൾ എവിടെയായിരുന്നാലും മുഴുവനായി അവിടെയാവുക’ എന്ന കുറിപ്പോടെ പങ്കുവച്ച ചിത്രത്തിന് കമന്റുകളുമായി നിരവധി പേരാണ് എത്തുന്നത്. ലേഡി മമ്മൂട്ടിയാണെന്നും, സുന്ദരിയായിട്ടുണ്ടെന്നും നിരവധി പേരാണ് കമന്റ് ചെയ്യുന്നത്.
