തെലുങ്ക് നടി നിഹാരിക കൊനിഡേല വിവാഹമോചിതയാകുന്നു. ബിസിനസ് സ്ട്രാറ്റജിസ്റ്റായ ചൈതന്യ ജൊനലഗഡയേയിരുന്നു നിഹാരികയുടെ ഭര്‍ത്താവ്. ഞാനും ചൈതന്യയും വേര്‍പിരിയുന്നു. പുതിയ ജീവിതവുമായി മുന്നോട്ട് പോകുമ്പോള്‍ അനുകമ്പ കാണിക്കണമെന്ന് ആവശ്യപ്പെടുന്നു. എനിക്ക് പിന്നില്‍ നെടുംതൂണായി നിന്ന കുടുംബത്തിനും കൂട്ടുകാര്‍ക്കും നന്ദി. ദയവു ചെയ്ത് ഞങ്ങളുടെ സ്വകാര്യതയെ മാനിക്കാന്‍ അഭ്യര്‍ഥിക്കുന്നു.” നിഹാരിക സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
2020 ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹം. കോടികള്‍ ചെലവഴിച്ച് ആഡംബരപൂര്‍വം നടത്തിയ വിവാഹം നടന്നത് ഉദയ്പൂരിലെ ഉദയ് വിലാസ് കൊട്ടാരത്തില്‍വച്ചാണ്. തെലുങ്ക് സിനിമാ നിര്‍മാതാവും നടനുമായ നാഗേന്ദ്ര ബാബുവിന്റെ മകളാണ് നിഹാരിക. നടന്‍ വരുണ്‍ തേജ് സഹോദരനാണ്. താരസമ്പന്നമായ വിവാഹം ആര്‍ഭാടങ്ങളോടെയാണ് നടത്തിയത്. ചിരഞ്ജീവി, അല്ലു അര്‍ജുന്‍, ഭാര്യ സ്നേഹ റെഡ്ഡി, രാം ചരണ്‍, ഭാര്യ ഉപാസന തുടങ്ങിയവരെല്ലാം വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ഒരാഴ്ചയായിരുന്നു വിവാഹ ആഘോഷം സംഘടിപ്പിച്ചത്.
ചൈതന്യയും നിഹാരികയും അകന്നു താമസിക്കുകയാണെന്ന് നേരത്തെ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. തെലുങ്ക് സിനിമയിലെ ഇതിഹാസങ്ങളായ ചിരഞ്ജീവിയുടേയും പവന്‍ കല്യാണിന്റെ അനന്തരവളാണ് നിഹാരിക.
Home Lifestyle Entertainment കോടികള്‍ ചെലവഴിച്ച് നടത്തിയ വിവാഹം… ഒടുവില്‍ ചൈതന്യയുമായി വേര്‍പിരിയുന്നു; സ്ഥിരീകരണവുമായി നടി നിഹാരിക കൊനിഡേല