മണവാട്ടിയായി അണിഞ്ഞൊരുങ്ങി ദിൽഷ, കല്യാണമായോ എന്ന് ആരാധകർ; വൈറലായി ചിത്രങ്ങൾ

Advertisement

റിയാലിറ്റി ഷോകളിലൂടെ മലയാളികൾക്ക് ഏറെ പരിചിതയാണ് നർത്തകിയായ ദിൽഷ പ്രസന്നൻ. സമൂഹ മാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള ദിൽഷയുടെ പുത്തൻ ഫോട്ടോഷൂട്ടാണ് തരംഗമാകുന്നത്. ബ്രൈഡൽ ലുക്കിൽ അതി സുന്ദരിയായാണ് ദിൽഷ ഇത്തവണ എത്തിയത്.

ഒരു മലയാളി വധുവിനെ പോലെയാണ് അണിഞ്ഞൊരുങ്ങിയത്. ഓറഞ്ച് നിറത്തിലുള്ള ഡിസൈൻഡ് സാരിയാണ് ദിൽഷ തിരഞ്ഞെടുത്തത്. ഹെവി ഗോൾഡ് മാലകളും അരപ്പട്ടയും വളകളും കമ്മലും പെയർ ചെയ്തു. ടെമ്പിൾ ഡിസൈനിലും പരമ്പരാഗത ഡിസൈനിലുമുള്ള ആക്സസറീസാണ് തിരഞ്ഞെടുത്തത്.
ദിൽഷയുടെ ചിത്രങ്ങൾക്ക് താഴെ ആരാധകരുടെ കമന്റുകൾ നിറയുകയാണ്. വിവാഹമായോ, കാണാൻ കാത്തിരുന്ന രൂപം, കല്യാണ വേഷത്തിൽ സുന്ദരിയായിട്ടുണ്ട്, കല്യാണമായോ തുടങ്ങി നിരവധി കമന്റുകളാണ്.