‘ജവാനില്‍’ ഷാരൂഖ് ഖാന്‍ നായകനും വില്ലനുമായെത്തുന്നതിന്റെ സൂചന നല്‍കി പ്രിവ്യൂ വീഡിയോ

Advertisement

അറ്റ്ലി-ഷാരൂഖ് ഖാന്‍ കൂട്ടുകെട്ടില്‍ എത്തുന്ന ബോളിവുഡ് ചിത്രം ‘ജവാന്റെ’ പ്രിവ്യൂ വീഡിയോ എത്തി. ബാന്‍ഡേജുകള്‍ ചുറ്റിയ മുഖവുമായെത്തിയ ഷാരൂഖിന്റെ ഫസ്റ്റ് ലുക്കും ആദ്യ ടീസറും ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ചിത്രത്തിലെ ഇരട്ടവേഷം ചര്‍ച്ചയായിരിക്കെ അതുറപ്പിച്ചുകൊണ്ട് താരം നായകനും വില്ലനുമായെത്തുന്നെന്ന സൂചന നല്‍കുന്നതാണ് പ്രിവ്യൂ വീഡിയോ. ബാന്‍ഡേജ് അഴിച്ച്, കഥാപാത്രം മുഖം വ്യക്തമാക്കുന്നതായും വീഡിയോയില്‍ കാണാം.
നയന്‍താര, പ്രിയമണി, സാനിയ മല്‍ഹോത്ര എന്നിവര്‍ക്കൊപ്പം അഭ്യൂഹങ്ങള്‍ നിലനിന്നിരുന്ന ദീപിക പദുക്കോണിന്റെ കഥാപാത്രവും പ്രിവ്യൂവില്‍ എത്തുന്നുണ്ട്. അതേസമയം വിജയ് സേതുപതി കഥാപാത്രം വിഡിയോയില്‍ ഇല്ല. ചിത്രത്തില്‍ ഷാരൂഖിന് വ്യത്യസ്തങ്ങളായ ആറ് ലുക്കുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. വലിയ ക്യാന്‍വാസില്‍ ചിത്രീകരിച്ച മാസ് ആക്ഷന്‍ രംഗങ്ങള്‍ സിനിമ ഉറപ്പു നല്‍കുന്നുണ്ട്.
ജവാനിലെ ഒരു ഗാനരംഗം ചിത്രീകരിക്കാന്‍ ഷാരൂഖും അറ്റ്ലിയും ഉടന്‍ വിദേശത്തേയ്ക്ക് പുറപ്പെടുമെന്ന് റിപ്പോര്‍ട്ട് ഉണ്ട്. ആറു ദിവസമായിരിക്കും ചിത്രീകരണം. സിനിമ പൂര്‍ത്തിയാകും പുമ്പേ മ്യൂസിക് റൈറ്റ്‌സ് 36 കോടിരൂപയ്ക്കാണ് വിറ്റു പോയത്.

Advertisement