ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ വീണ്ടും മോഹന്‍ലാല്‍ നായകനാകുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ആന്റണി പെരുമ്ബാവൂര്‍ തന്നെയാണ് ഈ വിവരം തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചത്. ആശീര്‍വാദ് സിനിമാസിന്റെ 33മത്തെ ചിത്രം കൂടിയാണിത്. ഓഗസ്റ്റില്‍ സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നും ആന്റണി പെരുമ്ബാവൂര്‍ അറിയിച്ചു. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്. ദൃശ്യം, ദ്യശ്യം 2, ട്വല്‍ത്ത് മാന്‍, റാം എന്നിവയാണ് ഇവര്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച മറ്റ് ചിത്രങ്ങള്‍. ഇതില്‍ റാം എന്ന സിനിമയുടെ ചിത്രീകരണം അതിന്റെ അവസാനഘട്ടത്തിലാണ്. ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ച ദൃശ്യം വലിയ വിജയമാണ് സമ്മാനിച്ചത്. അതിനാല്‍ തന്നെ വീണ്ടും ഈ കൂട്ടുകെട്ട് ഒന്നിക്കുമ്‌ബോള്‍ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമാണ്.